മലയാളത്തിലെ എക്കാലത്തെയും മികച്ച യുവതാരങ്ങളുടെ ഇടയിൽ വലിയ ഹിറ്റുകൾ സമ്മാനിച്ച ഒരു നടൻ ആണ് ദുൽഖുർ എന്നാൽ ഇപ്പോൾ തെലുങ്കില്‍ ‘സീതാ രാമ’വും ബോളിവുഡില്‍ ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റും’ ദുല്‍ഖറിന് നേടിക്കൊടുത്ത ആരവങ്ങള്‍ മറ്റൊരു മലയാള താരത്തിനും കിട്ടാത്ത ഒന്നാണ്. ദുല്‍ഖര്‍ വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കുകയാണ്. ‘കിംഗ് ഓഫ് കൊത്ത’ എന്ന മലയാള ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് തുടങ്ങിയിരിക്കുകയാണ്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ദുല്‍ഖര്‍ നായകനാകുന്ന ആക്ഷൻ ത്രില്ലറിന്റെ സംവിധാനം. ‘പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഐശ്വര്യ ലക്ഷ്‍മി ചിത്രത്തില്‍ നായികയാകുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി എത്തും. ബിഗ് ബഡ്‌ജിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത് .
എന്നാൽ ഈ ചിത്രത്തിൽ നിർമാണപങ്കാളി ആയി ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ നിര്മാണക്കമ്പിനി തന്നെ വരും എന്നാണ് പറയുന്നത് , ദുൽഖുർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഒരു ചിത്രം ആണ് , ഗോകുൽ സുരേഷ് ആണ് മറ്റൊരു പ്രധാന താരം. ദുൽഖറും ഗോകുൽ സുരേഷും ആദ്യമായാണ് ഒരുമിക്കുന്നത്. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം രണ്ട് കാലഘട്ടങ്ങളിലൂടെയാണ് കടന്നുപോവുന്നത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയ ജോസിന് രചന നിർവഹിച്ച അഭിലാഷ് എൻ. ചന്ദ്രൻ ആണ് മാസ് എന്റർടെയ്‌നറായി ഒരുങ്ങുന്ന കിംഗ് ഒഫ് കൊത്തയുടെ രചയിതാവ്. മംഗലാപുരം ആണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് കിംഗ് ഒഫ് കൊത്ത നിർമ്മിക്കുന്നത്.