ട്രെയിലർ കണ്ട് കഴിഞ്ഞപ്പോൾ തെലുങ്കർ പറഞ്ഞത് ഇങ്ങനെ

കഴിഞ്ഞ ദിവസം ആണ് തെലുങ്ക് പ്രേക്ഷരും മലയാള സിനിമ പ്രേക്ഷകരും കാത്തിരിക്കുന്ന ഒരു ചിത്രത്തിന്റെ ട്രെയ്‌ലർ വൈറൽ ആയതു , മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ് ഫാദർ ട്രെയിലർ ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ എത്തിയതും പലതരത്തിൽ ഉള്ള വാർത്തകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയി. ഒക്ടോബർ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. മലയാളത്തിലെ രംഗങ്ങൾ അതേപടി പകർത്തിയാണ് തെലുങ്കും ഒരുക്കിയിരിക്കുന്നത്. വിവേക് ഒബ്റോയ്‌യുടെ വില്ലൻ വേഷമായ ബോബി എന്ന കഥാപാത്രം തെലുങ്കിൽ ഇല്ല എന്നതാണ് പ്രധാന വ്യത്യാസങ്ങളിലൊന്ന്. സത്യദേവ് കഞ്ചരണയാണ് വില്ലൻ വേഷത്തിലെത്തുന്നത്.
ലൂസിഫർ തെലുങ്കിലെത്തുമ്പോൾ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് മോഹൻരാജ വ്യക്തമാക്കിയിരുന്നു. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയായി തെലുങ്കിൽ ചിരഞ്ജീവി വരുമ്പോൾ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തിൽ നിന്ന് വ്യത്യസ്ഥമാണന്നും റിപ്പോർട്ടുകളുണ്ട്.

 

 

പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തിന്റെ റോളിൽ സൽമാൻ ഖാൻ എത്തുന്നു. എന്നാൽ ഇതേ കഥാപാത്രത്തെ ചില മാറ്റങ്ങളോടെയാകും തെലുങ്കിൽ അവതരിപ്പിക്കുക.ഖുറേഷി അബ്രാം എന്ന ഡോൺ ആയി ഇന്ത്യയ്ക്കു പുറത്തും സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി കേരളത്തിലും വിലസുന്ന നായകനെയാണ് മോഹൻലാൽ മലയാളത്തിൽ അവതരിപ്പിച്ചത്. മലയാളത്തിൽ മാസ് പൊളിറ്റിക്കൽ ത്രില്ലറായിരുന്നുവെങ്കിൽ തെലുങ്കിൽ റൊമാന്റിക് ട്രാക്കിലൂടെയും സ്റ്റീഫൻ സഞ്ചരിക്കും. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്ന് തന്നെ ആണ് ലൂസിഫർ എന്നാൽ ഈ ചിത്രത്തിന്റെ തെലുങ്ക് വേർഷൻ വരുമ്പോൾ വലിയ ഒരു ആകംഷയും ആവേശവും ആണ് എന്നാൽ ഈ ചിത്രത്തിന്റെ ട്രെയ്‌ലർ വന്ന ശേഷം വലിയ നിരൂപണങ്ങൾ ആണ് വന്നത് , ചിത്രം റിലീസ് ചെയ്യാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →