താരപുത്രന്മാർ ഒന്നിക്കുന്ന കൊത്തയിൽ

 മലയാളികളുടെ ഫയർബ്രാൻഡുകളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും. ഇരുവരും നായകരായി എത്തുന്നത് ജോഷിയുടെ സിനിമകളിൽ ആണെങ്കിൽ തിയറ്ററുകൾ ആരാധകരുടെ ആർപ്പുവിളികൾ കൊണ്ട് ഇളകി മറിയും. മമ്മൂട്ടിയുടെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു ജോഷി സംവിധാനം ചെയ്ത ന്യൂഡൽഹി. സിനിമയിൽ സുരേഷ് ഗോപിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതിനുശേഷം നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലാണ് മമ്മൂട്ടിയും സുരേഷ് ​ഗോപിയും ഒരുമിച്ച് അഭിനയിച്ചത്. ഇപ്പോൾ ജോഷിയുടെ മകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ താരപുത്രന്മാരും ഒരുമിച്ച് അഭിനയിക്കാൻ ഒരുങ്ങുകയാണ്. ദുൽഖർ സൽമാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ‘കിങ് ഓഫ് കൊത്ത’ എന്ന ബിഗ്ബജറ്റ് ചിത്രത്തിൽ ഗോകുൽ സുരേഷും പ്രധാന വേഷത്തിലെത്തുന്നു.
ഇരുവരും ഒരുമിച്ചുള്ള ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. ‘പൊറിഞ്ചു മറിയം ജോസി’ന്റെ തിരക്കഥാകൃത്താണ് അഭിലാഷ്. ആക്ഷൻ ത്രില്ലറാണ് കിം​ഗ് ഓഫ് കൊത്ത. ജോഷിയുടെ മകനൊപ്പം ദുൽഖർ ഒന്നിക്കുന്നു എന്നത് കൊണ്ട് തന്നെ ചിത്രത്തിനായി ആരാധകരും സിനിമാപ്രേമികളും ഒരേപോലെ കാത്തിരിക്കുകയാണ്.നടന്റെ കരിയറിലെ ഏറ്റവും ശക്തവും മാസുമായ കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് സൂചന. ബിഗ് ബജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത് , അതുപോലെ തന്നെ ഗോകുൽ സുരേഷ് ഈ ചിത്രത്തിന്റെ ഒരു ഭാഗം ആവുന്നു എന്ന വാർത്തകളും വരുന്നു ഗോകുൽ തന്നെ ആണ് ഈ കാര്യം അറിയിച്ച സോഷ്യൽ മീഡിയയിലൂടെ വന്നത് , ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ മംഗലാപുരം ആണ് പ്രധാന ലൊക്കേഷൻ എന്ന് പറയുന്നത്.  ചിത്രത്തിൽ ഒരു വാൻ താര നിര തന്നെ ആണ് ഉള്ളത് .കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/S1V5bIXnKfA

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →