ബിഗ് ബഡ്ജറ്റ് മമ്മൂട്ടി ചിത്രം സെൻസറിങ് കഴിഞ്ഞു ,

 അനൗൺസ് ചെയ്തതുമുതൽക്ക് തന്നെ പ്രേക്ഷകരിൽ ആകാംക്ഷയുണർത്തിയ ചിത്രമാണ് മമ്മൂട്ടിയുടെ റോഷാക്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ കടന്നുവന്ന നിസാം ബഷീർ ആണ് സംവിധാനം. പോസ്റ്ററുകളിൽ എല്ലാം അതീവ ആകാംക്ഷയുണർത്തുന്ന ചിത്രമാണ് റോഷാക് . പൂജ റിലീസായി എത്തുന്ന റോഷാക്കിന്റെ മേക്കിങ് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുനന്നത്.ആക്ഷനും ത്രില്ലും നിറഞ്ഞ ഒരു സൈക്കോളജിക്കൽ ത്രില്ലറായിരിക്കും റോഷാക്കെന്നാണ് റിപ്പോർട്ടുകൾ . എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വന്നത് ആണ് ,150 മിനിറ്റു ആണ് ചിത്രത്തിന്റെ ദൈർക്യം ,  u /a സർട്ടിഫിക്കറ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് , ഒരു ത്രില്ലെർ ചിത്രം ആയി ഒരുങ്ങുന്ന ഒരു ചിത്രം കൂടി ആണ് ഇത് ,
പ്രേക്ഷകരെ ഞെട്ടിക്കാൻ സാധ്യതയുള്ള ഒരു ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഈ മേക്കിങ് വീഡിയോ നമ്മുക്ക് തരുന്നത്. ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾക്കു ജീവൻ നൽകുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് റോഷാക്. രചന :സമീർ അബ്ദുൽ , ഛായാഗ്രഹണം  നിമിഷ് രവി , ചിത്ര സംയോജനം : കിരൺ ദാസ്, സംഗീതം   മിഥുൻ മുകുന്ദൻ.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →