Latest news and updates

കിംഗ് ഓഫ് കൊത്തയിൽ ഈ താരങ്ങളും ഒന്നിക്കുന്നു ,

മലയാളത്തിലെ എക്കാലത്തെയും മികച്ച യുവതാരങ്ങളുടെ ഇടയിൽ വലിയ ഹിറ്റുകൾ സമ്മാനിച്ച ഒരു നടൻ ആണ് ദുൽഖുർ എന്നാൽ ഇപ്പോൾ തെലുങ്കിൽ ‘സീതാ രാമ’വും ബോളിവുഡിൽ ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആർട്ടിസ്റ്റും’ ദുൽഖറിന് നേടിക്കൊടുത്ത ആരവങ്ങൾ മറ്റൊരു മലയാള താരത്തിനും കിട്ടാത്ത ഒന്നാണ്. ദുൽഖർ വീണ്ടും മലയാള സിനിമയിൽ അഭിനയിക്കുകയാണ്. ‘കിംഗ് ഓഫ് കൊത്ത’ എന്ന മലയാള ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് തുടങ്ങിയിരിക്കുകയാണ്. മലയാളത്തിന്റെ ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ദുൽഖർ നായകനാകുന്ന ആക്ഷൻ ത്രില്ലറിന്റെ സംവിധാനം. ‘പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥാകൃത്ത് അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. ഐശ്വര്യ ലക്ഷ്‍മി ചിത്രത്തിൽ നായികയാകുന്നു എന്നും റിപ്പോർട്ടുണ്ട്.

മാസ് ഗ്യാങ്‍സ്റ്റർ ചിത്രമായി ഒരുക്കുന്ന ചിത്രത്തിൽ നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി എത്തും. ബിഗ് ബഡ്‌ജിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത് .നടന്റെ കരിയറിലെ ഏറ്റവും ശക്തവും മാസുമായ കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് സൂചന. ബിഗ് ബജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത് , അതുപോലെ തന്നെ ഗോകുൽ സുരേഷ് ഈ ചിത്രത്തിന്റെ ഒരു ഭാഗം ആവുന്നു എന്ന വാർത്തകളും വരുന്നു ഗോകുൽ തന്നെ ആണ് ഈ കാര്യം അറിയിച്ച സോഷ്യൽ മീഡിയയിലൂടെ വന്നത് , ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ മംഗലാപുരം ആണ് പ്രധാന ലൊക്കേഷൻ എന്ന് പറയുന്നത്.  ചിത്രത്തിൽ ഒരു വാൻ താര നിര തന്നെ ആണ് ഉള്ളത് .കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.