പരാജയങ്ങളെ നേരിടാന്‍ പഠിച്ചത് ലാലേട്ടനില്‍ നിന്ന് ചന്തുനാഥ് പറയുന്നു

‘ഇനി ഉത്തരം’ ഒക്‌ടോബര് ഏഴിന് റിലീസിന് ഒരുങ്ങുന്നു. നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്‌ത “ഇനി ഉത്തരം” എന്ന ചിത്രത്തിൽ പ്രശാന്ത് എന്ന പോലീസ് കഥാപാത്രമായി യുവതാരം ചന്തുനാഥ് എത്തുന്നു. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് എസ്ഐ പ്രശാന്ത് എന്ന് താരം പറയുന്നു. കൂടാതെ ടൈപ്പ് ചെയ്യപ്പെടുന്നു എന്ന വിമർശനത്തിനും കൃത്യമായ മറുപടി തന്റെ പുതിയ സിനിമയിലെ കഥാപാത്രത്തെ പറ്റി സംസാരിക്കുമ്പോൾ ചന്തു പറഞ്ഞു. ഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കുമ്പോൾ ഒരു പെർഫോമർ എന്ന നിലയിൽ എന്തെങ്കിലും സ്പെയ്സ് ഉള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കാറ്. മാത്രമല്ല സിനിമയിൽ ഒരു പാട് ചോയിസ് ഉള്ളൊരാളല്ലെന്നും ചന്തു പറഞ്ഞു. ഇനി ഉത്തരത്തിലെ കഥാപാത്രം പ്രേക്ഷകരുടെ പ്രതിനിധിയായ കഥാപാത്രമാണ്. സിനിമകളുടെ വിജയ പരാജങ്ങൾ സംഭവിക്കുന്നതിനെക്കുറിച്ചും വ്യക്തമായ നിലപാട് ചന്തു പറയുന്നു.

 

 

സിനിമകളുടെ പ്രമോഷന് ആളുകളെ തീയറ്ററിൽ എത്തിക്കാൻ കഴിയും എന്നാൽ അതിന് ശേഷം എല്ലാം കാണുന്നയാളുടെ കൈയ്യിലാണ് അവർ തള്ളിക്കളഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല.പരാജയങ്ങളെ നേരിടാൻ പഠിച്ചത് ലാലേട്ടനിൽ നിന്ന് ആണ് എന്നാണ് പറയുന്നത് ഈ കാര്യം പറഞ്ഞു കൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ വന്നുകൊണ്ടിരിക്കുന്നത് പരാജയങ്ങളെ കൈകാര്യം ചെയുന്നത് ഏറ്റവും കൂടുതൽ പഠിച്ചത് ലാലേട്ടനിൽ നിന്നും ആണ് എന്നും അദ്ദേഹത്തിന്റെ കൂടെ രണ്ടു സിനിമകൾ ചെയ്‌തിട്ടുണ്ട്‌ , എന്നാൽ ചന്തുനാഥ് പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽവൈറൽ ആയികൊണ്ടിരിക്കുന്നത്

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →