സ്റ്റൈലിഷ് ലുക്കിൽ ഏജൻറ്റ് റാം മോഹൻ

മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. റീമേക്ക് ചെയ്യപെട്ട ഭാഷകളിലെല്ലാം ചിത്രം വൻ വിജയമായിരുന്നു. മോഹൻലാലും ജിത്തുജോസഫും ഒപ്പമുള്ള ഏക ചിത്രമായിരുന്നു ദൃശ്യം എങ്കിലും ആരാധകർ വീണ്ടുമൊരു ചിത്രത്തിനായി കാത്തിരിക്കുകയാണ്. മോഹൻലാൽ എന്ന നടന് ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുവാൻ ജിത്തു ജോസഫ് എന്ന സംവിധായകന് സാധിക്കുമെന്ന് ദൃശ്യം എന്ന ഒറ്റ സിനിമകൊണ്ട് ഏവരും മനസ്സിലാക്കിയതാണ്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുകയാണ് . റാം എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസം കൊച്ചിയിൽ ആരംഭിച്ചിരുന്നു.

 

 

ഇതിന്റെ സ്റ്റിൽ മോഹൻലാൽ ഫേസ്ബുക്ക് പേജ് വഴി പങ്ക് വെച്ചിട്ടുണ്ട്. ഇപ്പോൾ ചിത്രത്തിന്റെ കൂടുതൽ ലൊക്കേഷൻ സ്റ്റില്ലുകൾ പുറത്ത് വന്നിരിക്കുകയാണ്. എന്നാൽ ഇപ്പോൾ മോഹൻലാലിനെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത് , മോഹൻലാലിന്റെ സ്റ്റൈലിഷ് ലുക്കിൽ ആണ് ചിത്രങ്ങൾ വാനിരിക്കുന്നതും , എന്നാൽ ചിത്രം വലിയ ഒരു ക്യാൻവാസിൽ ആണ് ഒരുങ്ങുന്നത് , ഒരു ips ഓഫീസറുടെ വേഷത്തിൽ ആണ് താരം എത്തുന്നത്, , 2 പാർട്ട് ആയി ആണ് ചിത്രം റിലീസ് ചെയുന്നത് , നിരവധി വിദേശ രാജ്യങ്ങളിൽ ആയി ആണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത് , ലണ്ടനിൽ ആണ് ഇപ്പോൾ ചിത്രം ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നത് , ചിത്രത്തിന് ഇനിയും ഷൂട്ടിംഗ് ബാക്കി ഉണ്ട് എന്നാണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →