ദുല്‍ഖറിന്റെ അടുത്ത അവതാരം കിംഗ് ഓഫ് കൊത്ത

കിംഗ് ഓഫ് കൊത്ത പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി നിൽക്കുന്നത് , ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റെർറ്റൈനെർ ചിത്രം ” കിംഗ് ഓഫ് കൊത്ത” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഇതുവരെ കാണാത്ത തീപ്പൊരി ലുക്കിലാണ് ദുൽഖർ ഫസ്റ്റ് ലുക്കിൽ. തിയേറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റർടൈനെർ ആയിരിക്കും കിംഗ് ഓഫ് കൊത്തയെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉറപ്പു തരുന്നു. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫേറർ ഫിലിംസം സീ സ്റ്റുഡിയോയും ചേർന്നാണ്.

 

 

എന്നാൽ കഴിഞ്ഞ ദിവസം ആണ് മലയാള സിനിമയുടെ എല്ലാ റെക്കോർഡുകളും തകർത്തു കിംഗ് ഓഫ് കൊത്തയുടെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തു വിട്ടത് , പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം തമിഴ്‌നാട്ടിലെ കാരൈക്കുടിയിൽ ആണ് ഇപ്പോൾ പുരോഗമിക്കുന്നത് ,അഞ്ചു ഭാഷകളിൽ ആയി ആണ് ചിത്രം ഒരുക്കുന്നത് , എന്നാൽ വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് ദുൽഖുർ ആരാധകർ ഒരു ബിഗ് ബജറ്റ് ചിത്രം തന്നെ ആണ് കിംഗ് ഓഫ് കൊത്ത , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →