മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ.(Mohanlal comes with Monster )പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം റിലീസ് ചെയ്യുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഓക്ടോബറിലാകും ചിത്രം റിലീസ് ചെയ്യുക.ട്രേഡ് അനലിസ്റ്റും എന്റർടെയ്ന്റ്‌മെന്റ് ട്രാക്കറുമായ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഒക്ടോബർ 21-ന് ദീപാവലി റിലീസായി മോൺസ്റ്റർ എത്തുമെന്നാണ് ഇദ്ദേഹം പറയുന്നത്. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് മോൺസ്റ്ററിന്റെ തിരക്കഥാകൃത്തും. ഓണാശംസകൾ അറിയിച്ചു കൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ട പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു.ഛായാഗ്രഹണം സതീഷ് കുറുപ്പ്.

എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, സംഘട്ടനം സ്റ്റണ്ട് സിൽവ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ, സ്റ്റിൽസ് ബെന്നറ്റ് എം വർഗീസ്, പ്രൊമോ സ്റ്റിൽസ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈൻസ് ആനന്ദ് രാജേന്ദ്രൻ തുടങ്ങിയവരാണ് അണിയറയിൽ.
എന്നാൽ ഈ ചിത്രത്തിന് വേണ്ടി ഒരു വലിയ കാത്തിരിപ്പ് തന്നെ ആണ് എല്ലാ പ്രേക്ഷകരും എന്നാൽ ഈ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയികൊണ്ടിരിക്കുന്നത് , എന്നാൽ ഇപ്പോൾ മോഹൻലാൽ റാം എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഇടയിൽ ആണ് , അതുപോലെ നിരവധി ചിത്രങ്ങൾ ആണ് ഇനി റിലീസ് ചെയ്യാൻ ഉള്ളത് ,എന്നാൽ മോൺസ്റ്റർ എന്ന ചിത്രം ആയി ബന്ധപെട്ടു ഇതുവരെ റ്റീസർ ട്രെയ്‌ലർ ഒന്നും വന്നിട്ടില്ല എന്നത് എല്ലാവരെയും ആശയത്തിൽ ആക്കുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,