ദുൽഖുർ ചിത്രം കൊത്ത പോസ്റ്റർ വൈറൽ

കിംഗ് ഓഫ് കൊത്ത പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി നിൽക്കുന്നത് , ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റെർറ്റൈനെർ ചിത്രം ” കിംഗ് ഓഫ് കൊത്ത” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഇതുവരെ കാണാത്ത തീപ്പൊരി ലുക്കിലാണ് ദുൽഖർ ഫസ്റ്റ് ലുക്കിൽ. തിയേറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റർടൈനെർ ആയിരിക്കും കിംഗ് ഓഫ് കൊത്തയെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉറപ്പു തരുന്നു. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫേറർ ഫിലിംസം സീ സ്റ്റുഡിയോയും ചേർന്നാണ്.എന്നാൽ ഈ ചിത്രം മലയാളം തമിഴ് തെലുങ്ക് ഹിന്ദി കന്നഡ എന്നി ഭാഷകളിൽ ആണ് ചിത്രം റിലീസ് ലക്ഷ്യം ഇടുന്നതു എന്നാൽ ഇപ്പോൾ പുറത്തു ഇറങ്ങിയ കിംഗ് ഓഫ് കൊത്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ ആണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത് ,

 

വലിയ ഒരു റീച് തന്നെ ആണ് പാൻ ഇന്ത്യയിൽ ലഭിച്ചിരിക്കുന്നത് ,എന്നാൽ ഈ ചിത്രം വലിയ പ്രതീക്ഷകൾക്ക് വഴിവെക്കുന്ന ഒരു ചിത്രം തന്നെ ആണ് , ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ദുൽഖുറിന്റെ സിനിമ ജീവിതത്തിലെ ഒരു വലിയ സിനിമ തന്നെ ആണ് , പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം തമിഴ്‌നാട്ടിലെ കാരൈക്കുടിയിൽ ആണ് ഇപ്പോൾ പുരോഗമിക്കുന്നത് എന്ന വാർത്തകൾ വരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക.

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →