പുതിയ സിനിമകളുമായി കളം നിറഞ്ഞാടാൻ സുരേഷ് ​ഗോപി

സുരേഷ് ഗോപിയുടെ വമ്പൻ തിരിച്ചു വരവിനാണ് അടുത്തിടെ മലയാള സിനിമാ ലോകം സാക്ഷ്യം വഹിച്ചത്. വരനെ ആവശ്യമുണ്ട്, കാവൽ, പാപ്പൻ, മേ ഹൂം മൂസ എന്നി ചിത്രങ്ങളുടെ വലിയ വിജയം സുരേഷ് ഗോപിയുടെ തിരിച്ചു വരവിന് പൊൻതിളക്കമേകി. തന്റെ നടന ചാരുതയ്‌ക്കും മലയാള സിനിമയിലെ തന്റെ സിംഹാസനത്തിനും സൂപ്പർസ്റ്റാർ പദവിയ്‌ക്കും യാതൊരുവിധ കോട്ടവും തട്ടിയിട്ടില്ല എന്ന് തെളിയിക്കുന്ന മടങ്ങിവരവാണ് സുരേഷ് ഗോപി നടത്തിയത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം അനൗൺസ് ചെയ്തിരിക്കുകയാണ് താരം. SG255 എന്ന് വിശേഷിപ്പിക്കുന്ന ചിത്രം ഒക്ടോബർ മാസത്തിൽ ആരംഭിക്കും. സുരേഷ് ഗോപിയുടെ 255-ാം ചിത്രമാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്.

 

 

നവാഗതനായ പ്രവീൺ നാരായണനാണ് SG255-യുടെ സംവിധായകൻ. “സത്യം എപ്പോഴും ജയിക്കും” എന്ന ടാ​ഗ് ലൈനോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ ഇറക്കിയിരിക്കുന്നത്. കോസ്‌മോസ് എന്റർടെയ്ൻമെന്‌റ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരുപിടി വലിയ ചിത്രങ്ങളും താരത്തിന്റേതായി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ, രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന SG251, ജയരാജ് സംവിധാനം ചെയ്യുന്ന ഹൈവെ2 എന്നിവയാണ് സുരേഷ് ​ഗോപിയുടെ വരാനിരിക്കുന്ന മറ്റ് ചിത്രങ്ങൾ. എന്നാൽ നിരവധി ചിത്രങ്ങൾ ആണ് ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്നത് , എന്നാൽ ഇപ്പോൾ ഇറങ്ങിയ സുരേഷ് ഗോപി ചിത്രം എല്ലാം വളരെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം തന്നെ ആയിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →