ബോക്സ് ഓഫീസിൽ മികച്ച ഓപ്പണിങ് ആയി ആണ് ചിരം ജീവിയുടെ തെലുങ്ക് ചിത്രം റിലീസ് ചെയ്തിരിക്കുന്നത് , ആദ്യ ദിനം തന്നെ തെലുങ്കാനയിൽ മികച്ച ഒരു ബോക്സ് ഓഫീസിൽ വലിയ കളക്ഷൻ തന്നെ ആണ് നേടിയത് , തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിരഞ്ജീവി ചിത്രമാണ് ’ഗോഡ് ഫാദർ’. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് വിവിധ ഭാഗങ്ങളിൽ നിന്നും പുറത്തുവരുന്നത്. ചിരഞ്ജീവിയേയും ചിത്രത്തിന്റെ മേക്കിങ്ങിനെയും പ്രകീർത്തിച്ച് കൊണ്ടാണ് പലരും രംഗത്തെത്തുന്നത്. പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടുന്ന ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആഗോള തലത്തിൽ 38 കോടി രൂപ നേടി എന്ന വാർത്തകൾ ആണ് വരുന്നത് ,
മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ഒരു സിനിമ ആണ് ലൂസിഫർ എന്നാൽ ഈ ചിത്രത്തിന്റെ തെലുങ്ക് വേർഷൻ വന്നപ്പോൾ എല്ലാവര്ക്കും ആവേശം തന്നെ ആയിരുന്നു , ഒരു ബ്ലോക്ക് ബസ്റ്റർ തുടക്കം തന്നെ ആണ് ഗോഡ് ഫാദർ ഇപ്പോൾ സിനിമ ലോകത്തു തുടങ്ങിയിരിക്കുന്നത് , മോഹൻരാജ സംവിധാനം ചെയ്ത ഗോഡ് ഫാദർ ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ്. കോനിഡേല പ്രൊഡക്ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. വിജയ് നായകനായ മാസ്റ്റർ ഉൾപ്പെടെ ക്യാമറയിൽ പകർത്തിയ നീരവ് ഷായാണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. സുരേഷ് സെൽവരാജനാണ് കലാസംവിധായകൻ. നയൻതാര നായികയായി എത്തിയ ചിത്രത്തിൽ സൽമാൻ ഖാനും പ്രധാന കഥാപാത്രത്തിൽ എത്തിയിരുന്നു. മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത് നയൻതാരയാണ്. സത്യപ്രിയ ജയ്ദേവ് എന്നാണ് നയൻതാര കഥാപാത്രത്തിന്റെ പേര്.കൂടുതൽ അറിയാൻ വീഡിയോ കാണുക ,