മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി സിനിമ സംഭവിക്കുക ഇങ്ങനെയാണെന്ന് ! – Mohanlal new movie with Lijo Jose Pellissery

മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ചുള്ള പുതിയ അപ്ഡേറ്റുകൾ പുറത്തുവന്നിരിക്കുകയാണ്.(Mohanlal new movie with Lijo Jose Pellissery) ഗുസ്തി പ്രമേയമാക്കി എത്തുന്ന ചിത്രമായിരിക്കും എന്നാണ് സാമൂഹ്യ മാധ്യങ്ങളിലൂടെ അറിയാൻ സാധിക്കുന്നത്. 2023 ജനുവരി ഒന്ന് മുതൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്ന റിപ്പോർട്ടുകളും പുറത്ത് വന്നതാണ്.

എന്നാൽ ഈ ചിത്രം സംസാരിക്കുന്ന പ്രമേയം ഇത് തന്നെ ആണോ എന്നതിൽ ഒഫീഷ്യൽ അപ്ഡേറ്റുകൾ ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ല. വ്യത്യസ്തത നിറഞ്ഞ ഒരു പ്രമേയമായിരിക്കും മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ ക്ലോസ്ഡ് ലൊക്കേഷനിൽ ആയിരിക്കും സിനിമയുടെ ചിത്രീകരണം എന്നും, നിർമാണ വേളയിലെ രംഗങ്ങൾ ഒന്നും തന്നെ പുറത്തു വിടില്ല എന്ന്നും റിപോറ്റുകൾ പറയുന്നു. മോഹൻലാൽ ഫാൻസിനെ ലൊക്കേഷനിലേക്ക് അടുപ്പിക്കില്ല എന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മുൻ ചിത്രങ്ങളുടെ നിർമാണ ഘട്ടങ്ങളിലെല്ലാം ഇത്തരത്തിൽ ഒരു സാഹചര്യം ഒരുക്കിയിരിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ലീക്ക് ആകാതെ ഇരിക്കാനാണ് ഈ ഒരു മുൻ കരുതൽ. ചിത്രം ഒരു സർപ്രൈസ് പോലെ ജനങ്ങളിലേക്ക് എത്തണം എന്ന ഒരു ഉദ്ദേശവും ഉണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ റിപോർട്ടുകൾ വരും ദിവസങ്ങളിൽ അറിയാൻ സാധിക്കും.