കന്നഡ പാൻ ഇന്ത്യൻ സിനിമയിൽ മോഹൻലാൽ വരുന്നു എന്ന് ! – Mohanlal in another pan Indian movie

പാൻ ഇന്ത്യൻ ചിത്രവുമായി മോഹൻലാൽ. KGF പോലെ ഒരു മികച്ച കന്നഡ ചിത്രവുമായി മലയാളികളുടെ സ്വന്തം ലലേട്ടൻ എത്തുന്നു. ധ്രുവ സർജ പ്രധാന കഥാപാത്രമായി എത്തുന്ന ഒരു ചിത്രത്തിൽ വളരെ അതികം പ്രാധാന്യം ഉള്ള ഒരു കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.(Mohanlal in another pan Indian movie )

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സംവിധായകൻ മോഹന്ലാലിനോടൊപ്പം നിൽക്കുന്ന ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. മോഹൻലാലിൽ നിന്നും ഒഫീഷ്യൽ ആയ ഒരു അന്നൗൺസ്‌മെന്റ് വന്നിട്ടില്ല എങ്കിലും ആരാധകർ വളരെ പ്രതീക്ഷയിലാണ്. മോഹൻലാലിൻറെ മികച്ച ഒരു ചിത്രത്തിനായി.

മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന നിരവധി പാൻ ഇന്ത്യൻ ചിത്രങ്ങളാണ് വരാനിരിക്കുന്നത്. മരകാറിനേക്കാൾ മികച്ച ചിത്രങ്ങൾ ആയിരിക്കും അതെല്ലാം എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കന്നടയിൽ നിന്ന് വന്ന KGF ഇന്ത്യൻ ആകെ കത്തി പിടിച്ചതുപോലെ. മോഹൻലാൽ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രങ്ങൾ എല്ലാ സിനിമ സ്നേഹികൾക്കും ഇഷ്ടപെടട്ടെ.

പാൻ ഇന്ത്യൻ ചിത്രങ്ങൾക്ക് മുൻപായി റിലീസിനൊരുങ്ങി ഇരിക്കുന്ന മോഹൻലാൽ ചിത്രങ്ങളാണ് മോൺസ്റ്റർ, റാം തുടങ്ങിയവ. വ്യശക്‌ സംവിധാനം ചെയ്യുന്ന മോൺസ്റ്ററിന്റെ ട്രൈലെർ ഇതിനോടകം മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.