മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ‘മോൺസ്റ്റർ’ ഒക്‌റ്റോബർ 21ന് തിയറ്ററുകളിൽ റിലീസിന് എത്തും എന്ന വാർത്തകൾ ആണ് വന്നത് . മലയാളത്തിലെ ആദ്യ 100 കോടി ചിത്രം പുലിമുരുകന്റെ ടീം വീണ്ടും ഒന്നിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട് .ലക്കി സിംഗ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ഉദയകൃഷ്ണയുടെ രചനയിൽ വൈശാഖാണ് സംവിധാനം നിർവഹിക്കുന്നത്.ആശിർവാദ് ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിനു മുന്നോടിയായി ട്രെയിലർ പുറത്തിറങ്ങി. വരുംദിവസങ്ങളിൽ സെൻസറിംഗ് നടക്കും.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഈ ചിത്രം ഷൂട്ടിംഗ് ആരംഭിക്കുന്ന ഘട്ടത്തിൽ ഒടിടി റിലീസാണ് പ്രധാനമായി പരിഗണിച്ചിരുന്നത്.
എന്നാൽ മാറിയ സാഹചര്യം കണക്കിലെടുത്ത് തിയറ്റർ റിലീസ് പരിഗണിക്കുന്നുണ്ടെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. കുറഞ്ഞ ബജറ്റിൽ ഒരുക്കിയ ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങളോ പ്രചാരണങ്ങളോ ഒന്നും പുറത്തുവന്നിട്ടില്ല. വളരെ അതികം നിഗൂഢതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് , എന്നാൽ ഈ ചിത്രത്തിന്റെതായി പുറത്തു വരുന്ന അപ്ഡേറ്റ് എല്ലാം വളരെ അതികം ശ്രെദ്ധ നേടുന്നത് ആണ് , എന്നാൽ ഇപ്പോൾ ഇറങ്ങിയ ട്രെയ്‌ലർ വളരെ വൈറൽ തന്നെ ആയിരുന്നു , ചിത്രത്തിന് വേണ്ടി വലിയ ഒരു കാത്തിരിപ്പിൽ താനെ ആണ് ആരാധകരും കൂടുതൽ അറിയാൻ വീഡിയോ കാണുക ,