റോഷാക്ക് വിദേശ രാജ്യങ്ങളിലേക്ക് മികച്ച വിജയം തന്നെ

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്ന് തന്നെ ആയി മാറിയിരിക്കുകയാണ് മമ്മൂട്ടിയുടെ നയാക വേഷത്തിൽ എത്തിയ റോഷാക്ക് എന്ന മലയാളചിത്രം , എന്നാൽ ഇപ്പോൾ ചിത്രം മികച്ച രീതിയിൽ തന്നെ ആണ് പ്രദർശനം നടന്നു കൊണ്ടിരിക്കുന്നത് ,മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ തുടരുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഈ വാരം കൂടുതൽ വിദേശ മാർക്കറ്റുകളിലേക്ക്. ഇന്ത്യയ്ക്കൊപ്പം യുഎഇ, ഖത്തർ, ബഹ്റിൻ, കുവൈറ്റ്, ഒമാൻ എന്നിവിടങ്ങളിൽ ഇക്കഴിഞ്ഞ 7 ന് ആയിരുന്നു ചിത്രത്തിൻറെ റിലീസ്. ആദ്യ വാരാന്ത്യം കേരളത്തിൽ നിന്നു മാത്രം ചിത്രം നേടിയത് 9.75 കോടി ആയിരുന്നു. ഇതേകാലയളവിൽ ആഗോള മാർക്കറ്റുകളിലേതടക്കം ചിത്രം നേടിയ ആഗോള ഗ്രോസ് 20 കോടി വരുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ അറിയിച്ചത്. ഇപ്പോഴിതാ ഈ വാരാന്ത്യത്തിൽ കൂടുതൽ വിദേശ രാജ്യങ്ങളിലേക്ക് എത്തുകയാണ് ചിത്രം.

 

 

യുകെ, ന്യൂസിലൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ചിത്രം ഈ വാരം എത്തുക. ഒപ്പം സൗദി അറേബ്യയിലും എത്തിയേക്കും. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും 13 നും യുകെയിൽ 14 നുമാണ് ചിത്രം എത്തുക. സോഷ്യൽ മീഡിയയിൽ ഇതിനകം വലിയ മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രം കൂടുതൽ വിദേശ മാർക്കറ്റുകളിലേക്ക് എത്തുന്നതോടെ കളക്ഷനിൽ കാര്യമായ മുന്നേറ്റം നടത്തുമെന്നാണ് ചലച്ചിത്ര വ്യവസായത്തിൻറെ പ്രതീക്ഷ.എന്നാൽ ഇപ്പോൾ വലിയ രീതിയിൽ തന്നെ ആണ് വിദേശ രാജ്യങ്ങളിൽ മലയാള പ്രേക്ഷകർ വളരെ വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് , വലിയ പ്രതീക്ഷകൾ ആണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരിൽ നിന്നും വന്നുകൊണ്ടിരിരിക്കുന്നതു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →