മലയാളത്തിൽ ഇറങ്ങാൻ ഇരിക്കുന്ന ഒരു മോഹൻലാൽ ചിത്രം ആണ് മോൺസ്റ്റർ മലയാളത്തിലെ ഈകാലത്തെയും ഹിറ്റ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രം തന്നെ ആണ് ഇത് , പുലിമുരുകൻ എന്ന സിനിമക്ക് ശേഷം വൈശാഖ് മോഹൻലാൽ എന്നിവർ ഒരുങ്ങുന്ന ചിത്രം ആണ് ഇത് , പ്രഖ്യാപന കാലം മുതൽ തന്നെ മലയാള സിനിമ പ്രേക്ഷകർ വളരെ അതികം കാത്തിരുന്ന ഒരു ചിത്രം തന്നെ ആണ് , പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്‍ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും.’മോണ്‍സ്റ്ററി’ലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.’ഘൂം ഘൂം’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. ഒരു കുട്ടിക്കൊപ്പം കുസൃതികളോടെ നൃത്തം ചെയ്യുന്ന മോഹൻലാലിനെയാണ് ഗാനരംഗത്ത് കാണാനാകുന്നത്.
ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്‍ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് അണിയറയില്‍. എന്നാൽ ഈ വരുന്ന ഒക്ടോബർ 21 ന് ആണ് ചിത്രം റിലീസ് ചെയുന്നത് , വലിയ ഒരു പ്രതീക്ഷയിൽ തന്നെ ആണ് ആരാധകരും അണിയറ പ്രവവർത്തകരും ഇരിക്കുന്നത് , എന്നാൽ ചിത്രത്തിലെ ട്രെയ്‌ലറും വലിയ പ്രതീക്ഷ നൽക്കുന്നത് ആണ് , പുതുമ ഒന്നും ചിത്രത്തിന് അവകാശ പെടാൻ ഇല്ല എങ്കിലും വലിയ ഒരു പ്രത്യക്ഷ തന്നെ ആണ് ചിത്രത്തിന് നൽകിയിരിക്കുന്നത് വളരെ അതികം പ്രതീക്ഷകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് ഇത് ,https://youtu.be/r9s75tHhCFs