ശ്രീനാഥ്‌ ഭാസിയുടെ പടച്ചോനെ ഇങ്ങള് കാത്തോളീ തീയേറ്ററുകളിലേക്ക്

മലയാളത്തിൽ പ്രമുഖ താരം ആയ ശ്രീനാഥ്‌ ഭാസിയുടെ ചിത്രങ്ങൾ എല്ലാവർക്കും ഇഷ്ടം തന്നെ ആണ് , യുവ താരങ്ങളുടെ ഇടയിൽ മികച്ച ആരാധകർ ഉള്ള ഒരു നടൻ തന്നെ ആണ് . നിരവധി ചിത്രങ്ങൾ ആണ് താരം മലയാളത്തിൽ ചെയ്തിട്ടുള്ളത് , എന്നാൽ ഇപ്പോൾ പുതിയ ചിത്രത്തിന്റെ വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത് , മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാൾ ആയ ബിജിത്ത് ബാല സംവിധാനം ചെയുന്ന പുതിയ ചിത്രമായ പടച്ചോനെ ഇങ്ങള് കാത്തോളീ തീയേറ്ററുകളിലേക്ക് എത്തുന്നു എന്ന വാർത്ത ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്, ശ്രീനാഥ്‌ ഭാസി ആണ് പ്രധാന വേഷത്തിൽ എത്തുന്നത് ,

എന്നാൽ ശ്രീനാഥ്‌ ഭാസിയെ കൂടാതെ തന്നെ നിരവധി താരങ്ങളും ചിത്രത്തിൽ എത്തുന്നു , ആൻ ശീതൾ , ഗ്രേസ് ആന്റണി, ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ , രസ്ന പവിത്രൻ, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ , രാജേഷ് മാധവൻ, മൃദുല തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ , രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം കൈകാര്യം ചെയ്തിരിക്കുന്നത് .

 

പ്രദീപ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് . ഷാൻ റഹ്മാന്റെ സംഗീതത്തിൽ നിധീഷ് നടേരി, ബി. കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ് ഗാന-രചയിതാക്കൾ. കിരൺ ദാസ് എഡിറ്റിങ്ങും, വിഷ്ണു പ്രസാദ് ഛായഗ്രഹണം, ചിത്രം വലിയ പ്രതീക്ഷയോടെ ആണ് റിലീസ് ചെയുന്നത് , ഗ്രാമീണ പശ്ചാത്തലത്തിൽ നർമ്മത്തിനൊപ്പം സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം ആണ് ഇത്, കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →