അധികാരമേറ്റെടുക്കാൻ ഖലീഫ എത്തുന്നു പൃഥ്വിരാജ് വൈശാഖ് ചിത്രം

. പോക്കിരി രാജക്ക് ശേഷം മലയാളത്തിൻ്റെ ഹിറ്റ് മേക്കർ വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഖലീഫ’ എന്ന് പേര് നൽകിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന തലക്കെട്ടോടെയാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.ദുബായ് പശ്ചാത്തലം ആയിട്ടായിരിക്കും ബിഗ് ബജറ്റ് ക്യാൻവാസിൽ ചിത്രം ഒരുങ്ങുന്നത്. ജിനു ഏബ്രഹാം ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിനു എബ്രഹാം ഇന്നോവേഷൻ, യൂട്ട്‌ലി ഫിലിംസ്, സരിഗമ എന്നിവയുടെ ബാനറിൽ ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സൂരജ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

 

 

എന്നാൽ ഇപ്പോൾ പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിൽ ആണ് ഈ സിനിമയെ കുറിച്ച് പുതിയ ഒരു അപ്ഡേറ്റ് വന്നിരിക്കുന്നത് , ഖലീഫ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിയിരിയ്ക്കുന്നത് , രാജാവിനെ പോലെ ജീവിക്കുന്ന ഒരാൾ എന്നാണ് ഖലീഫ എന്നതിന്റെ അർഥം , 2023 ൽ ആണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ആരംഭിക്കുന്നത് , കൈതി, മാസ്റ്റർ, ദസ്ര തുടങ്ങിയ വമ്പൻ തെന്നിന്ത്യൻ സിനിമകൾക്കായി സഹകരിച്ചിട്ടുള്ള സത്യൻ സൂര്യയാണ് ഛായാഗ്രഹണം ഒരുക്കുന്നത്. സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമദ്, ആർട്- ഷാജി നടുവിൽ, പ്രൊമോഷൻ കൺസൽട്ടൻറ് – വിപിൻ കുമാർ, പി.ആർ.ഒ.- ശബരി. കൂടാതെ നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →