വൈശാഖ് ഒരുക്കിയ മികച്ച ചിത്രമാണ് മോൺസ്റ്റർ ബാൻ നീക്കി ജിസിസി

മോഹൻലാലിൻറെ പുതിയ ചിത്രം മോൺസ്റ്ററിനു വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് കുവൈറ്റ്. സെൻസിറ്റീവായ ഉള്ളടക്കങ്ങൾ ഉള്ളതിനാൽ കുവൈറ്റ് മിനിസ്ട്രിയുടടെ സെൻസർ പൂർ‍ത്തിയാക്കാൻ ചിത്രത്തിനു കഴിഞ്ഞില്ലെന്നാണ് റിപോർട്ടുകൾ പുറത്തുവരുന്നത്. സിനിമകളുടെ സെൻസറിംഗിൻ്റെ കാര്യത്തിൽ വളരെ കൃത്യമായ നിലപാടുകളെടുക്കുന്ന രാജ്യമാണ് കുവൈറ്റ്. മുമ്പും നിരവധി ചിത്രങ്ങൾക്ക് കുവൈറ്റ് മിനിസ്ട്രി വിലക്ക് ഏർ‍പ്പെടുത്തിയിട്ടുണ്ട്. മലയാളത്തിൽ നിന്നും ദുൽഖർ‍ സൽമാൻ നായകനായി എത്തിയ കുറുപ്പ് മുമ്പ് കുവൈറ്റ് മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ‍ ബാൻ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മോൺസ്റ്ററിനും വിലക്ക് കിട്ടുന്നത്. മറ്റു ജിസിസി രാഷ്ട്രങ്ങളെക്കാൾ ഈ കാര്യത്തിൽ വളരെ കർക്കശ നിലപാടാണ് കുവൈറ്റ് മിനിസ്ട്രിയുടെത്. ആറു വർഷം മുമ്പ് 100 കോടി ക്ലബിലിടം നേടിയ പുലിമുരുകനു ശേഷം മോഹൻ‍ലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോൺസ്റ്റർ.

 

 

ചിത്രത്തിൽ ലക്കി സിംഗ് കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിലെ സിംഗിൻ്റെ വേഷത്തിൽ മോഹൻലാൽ എത്തിയ ഗാനം റിലീസ് ചെയ്തിട്ടുണ്ട്. ജിസിസി യിലെ ചില കേന്ത്രങ്ങളിൽ ബാൻ ഉണ്ടായിരുന്നു എന്നാൽ ബാൻ ചെയ്ത ഭാഗങ്ങൾ എല്ലാം ഒഴിവാക്കി ഏകദേശം 14 മിനിറ്റു ആണ് വെട്ടി മാറ്റിയത് , എന്നാൽ ഈപ്പോൾ അവിടെ നിന്നും ബാൻ ചെയ്തത് നീക്കി എന്നും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു എന്ന വാർത്തകളും വന്നിരുന്നു , എന്നാൽ ഇത് അണിയറ പ്രവർത്തകർക്ക് വളരെ ആശ്വാസം നൽകുന്ന ഒരു കാര്യം താനെ ആയിരുന്നു , എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സിനിമയെ കുറിച്ചുള്ള ചർച്ചകൾ തന്നെ ആണ് ,ചിത്രം ഒക്ടോബര് 21 ന് ആണ് ചിത്രം റീലീസ് ചെയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →