ദുൽഖറും ഐഷര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്നു ,

ദുൽഖർ സൽമാനെ നായകനാക്കി നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്തയിൽ ദുൽഖർ സൽമാന്റെ നായികയായി ഐഷര്യ ലക്ഷ്മി എത്തുമെന്ന് റിപ്പോർട്ട്.പ്രേക്ഷകരും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ ആദ്യ മാസ്സ് എന്റെർടൈനർ ചിത്രമെന്ന പ്രത്യേകതയോടെയാണ് ഒരുങ്ങുന്നത്. ഓഗസ്റ്റ് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിന് തിരകഥ ഒരുക്കിയ അഭിലാഷ് ആണ് തിരകഥ ഒരുക്കിയിരിക്കുന്നത്.കൊത്ത എന്ന സാങ്കൽപ്പിക നഗരത്തിലെ ഗ്യാങ്ങ്സ്റ്ററുടെ കഥയാണ് ചിത്രം പറയുന്നത്.മലയാളത്തിൽ നിന്നും വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം വേഫേറാർ ഫിലീംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്നു. സീതാരാമം,

 

 

ഛുപ് എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം സൂപ്പർതാരം ദുൽഖർ സൽമാൻ നായകനാകുന്ന മാസ് ആക്ഷൻ ചിത്രം തന്നെ ആണ് , കിങ് ഓഫ് കൊത്ത ചിത്രത്തിന്റെ ഫസ്‍റ്റ്ലുക്ക് പോസ്റ്റർ പുറത്തുവന്നു. ഫസ്റ്റ് ലുക് പോസ്റ്ററിൽ തീപ്പൊരി ലുക്കിലാണ് ദുൽഖർ. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം തമിഴ്‌നാട്ടിലെ കാരൈക്കുടിയിൽ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്. ദുൽഖറിനൊപ്പം വലിയ താര നിരയാണ് ചിത്രത്തിലുള്ളത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിങ് ഓഫ് കൊത്ത. ഐഷര്യ ലക്ഷ്മിയും ദുൽഖറും ആദ്യം ആയി ഒന്നിച്ച ഒരു ചിത്രം തന്നെ ആണ് ഇത് , എന്നാൽ കൊത്തക്ക് ശേഷം ഇനി വരാൻ ഇരിക്കുന്ന തമിഴ് ചിത്രത്തിലും ഐഷര്യ ലക്ഷ്മി തന്നെ ആണ് നായിക ആയി വരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →