കേരളത്തിൽ ആദ്യ ദിനം കഴിയാറായി പക്ഷേ ഈ 5 രാജ്യങ്ങളിൽ മോൺസ്റ്റിന് വിലക്കോ

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ മലയാള ചിത്രമാണ് മോൺസ്റ്റർ. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകൻ സംവിധാനം ചെയ്ത വൈശാഖും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെ ആയിരുന്നു പ്രധാന ആകർഷണം. പുലിമുരുകൻറെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ തന്നെയാണ് മോൺസ്റ്ററിൻറെയും രചന. ഹിറ്റ് ജോഡികൾ വീണ്ടും ഒന്നിക്കുമ്പോൾ മലയാള സിനിമാസ്വാദകർക്ക് പ്രതീക്ഷകൾ ഏറെയാണ്. എന്നാൽ ഗൾഫ് രാജ്യങ്ങളിലെ സിനിമാ പ്രേമികൾക്ക് നിരാശ നൽകുന്ന റിപ്പോർട്ടാണ് സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്ത് വരുന്നത്. യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചിത്രത്തിന് വിലക്കേർപ്പെടുത്തിയെന്നാണ് റിപ്പോർട്ട് സൗദി അറേബിയ , ഖത്തർ , ബഹറിൻ , കുവൈറ്റ് , എന്നി രാജ്യങ്ങളിൽ ആണ് വിലക്ക് ഏർപെടുത്തിയിരിക്കുന്നത് ,

 

 

അഞ്ചു രാജ്യങ്ങളിലും ചിത്രത്തിന്റെ സെൻസറിങ് തള്ളിയിട്ടുണ്ട് . എന്നാൽ ഇപ്പോൾ ദുബൈയിൽ ചിത്രത്തിന് റിലീസിംഗ് ചെയ്യാൻ സാധ്യത ഉണ്ട് എന്ന വാർത്തകളും വന്നിരുന്ന് , എന്നാൽ ഇപ്പോൾ കേരളത്തിൽ ചിത്രം റിലീസ് ചെയ്തു വലിയ ഒരു കളക്ഷൻ തന്നെ ആണ് സ്വന്തം ആക്കിയിരിക്കുന്നത് , ആദ്യ ഷോ കഴിയുമ്പോൾ വലിയ മികച്ച ഒരു പ്രതികരണം ആണ് വന്നുകൊണ്ടിരിക്കുന്നത് , നിഗൂഢതകൾ ഏറെ നിറഞ്ഞ ചിത്രം മോഹൻലാൽ വൈശാഖ് കൂട്ടുകെട്ടിൽ ഇറങ്ങിയ രണ്ടാമത്തെ ചിത്രം ആണ് , വളരെ അതികം വെല്ലുവിളികൾ സിനിമക്ക് നേരിട്ടതും ആണ് , ഉദയ കൃഷ്ണ ആണ് തിരക്കഥ എഴുതിയിരിക്കുന്നത് , ലക്ഷ്മി മഞ്ജു ആണ് ചിത്രത്തിൽ നായികയായി എത്തുന്നത് , എന്നാൽ ചിത്രത്തിന് വിദേശത്തു വിലക്ക് ഏർപ്പെടുത്തി എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ഉണ്ടാക്കിയത് ആണ് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →