Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

മോഹൻലാലിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ട അനുഭവം പറഞ്ഞു സുരേഷ് പിള്ള

മോഹൻലാലിന്റെ വീടിനെ കുറിച്ച് അറിയാത്തവരയിൽ ആരും താനെ ഉണ്ടാവില്ല , വളരെ അതികം വാർത്തകളിൽ നിലനിന്നിരുന്ന ഒരു വീട് തന്നെ ആണ് മോഹൻലാലിന്റെ എന്നാൽ ഇപ്പോൾ മോഹൻലാലിന്റെ കൊച്ചിയിലെ പുതിയ വീട്ടിൽ അതിഥിയായെത്തിയതിന്റെ വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ് ഷെഫ് സുരേഷ് പിള്ള. ഭക്ഷണത്തെക്കുറിച്ചും സിനിമയെക്കുറിച്ചും ഏറെ താത്പര്യത്തോടെ, വാതോരാതെ മോഹൻലാൽ സംസാരിച്ചുവെന്ന് സുരേഷ് പിള്ള ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം ഇൻസ്റ്റയിൽ ഷെയർ ചെയ്തിട്ടുണ്ട്. എന്നാൽ ഷെഫ് സുരേഷ് പിള്ളപറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത് ,
മണിച്ചിത്രത്താഴ് സിനിമയിൽ നാഗവല്ലി സണ്ണിക്ക് അല്ലിയുടെ ആഭരണങ്ങളെക്കുറിച്ച് വിവരിച്ച് നൽകുന്ന അതേ ഭാവത്തോടെയാണ് മോഹൻലാൽ തന്റെ അടുക്കളയിലെ റാഷണൽ കോംബി ഓവൻ, തെർമോമിക്‌സ്, ജാപ്പനീസ് റ്റെപൻയാക്കി എന്നിവ തന്നെ പരിചയപ്പെടുത്തി തന്നതെന്ന് സുരേഷ് പിള്ള കുറിക്കുന്നു.

 

 

ലാലേട്ടന്റെ കൊച്ചിയിലെ പുതിയ വീട്ടിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ഒരു വൈകുന്നേരം. ഞാൻ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കുറുകൾ നാഗവല്ലി സണ്ണിക്ക് ആഭരണങ്ങൾ വിവരിച്ച് കൊടുക്കുന്ന അതെ ഭാവത്തോടെ അദ്ദേഹത്തിന്റെ അടുക്കളയിലെ Rational Combi Oven, Thermomix, japanese teppanyaki grill എന്നിവ എനിക്ക് കാണിച്ച് തന്നത്… ലാലേട്ടൻ അഭിനേതാവായിരുന്നില്ലങ്കിൽ ഒരുപക്ഷേ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകൾ കേൾക്കുബോൾ എനിക്ക് തോന്നി.. ആട്ടിറച്ചി മല്ലിയില കുറുമയും, ചെമ്മീൻ അച്ചാറും നിറയെ തേങ്ങയിട്ട ഇടിയപ്പവും അദ്ദേഹത്തോടൊപ്പം കഴിച്ചു. എന്നാൽ ഈ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ വന്നത് ,

Comments are closed.