മോൺസ്റ്റർ ആദ്യ ദിന കളക്ഷൻ ഇങ്ങനെ വലിയ റിപോർട്ടുകൾ

വലിയ ഒരു ഇടവേളക്ക് ശേഷം വലിയ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് മോഹൻലാൽ , മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ആണ് മോൺസ്റ്റർ , ബോക്സ് ഓഫീസിൽ വലിയ ഒരു തിരിച്ചു വരവ് തന്നെ ആണ് നടത്തിയിരിക്കുന്നത് , വേൾഡ് വൈൽഡ് ആയി ആണ് മോൺസ്റ്റർ എന്ന ചിത്രം റിലീസ് ചെയ്തത് ,ചിത്രത്തിന് വളരെ മികച്ച പ്രതികരണം തന്നെ ആണ് വന്നത് , അതുപോലെ തന്നെ മികച്ച ഒരു കളക്ഷനും ചിത്രം സ്വന്തം ആക്കി , ഈ വർഷം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ തകർത്തു ആണ് മോഹൻലാൽ ചിത്രം ആദ്യ ദിനം തന്നെ ഗംഭീര തുടക്കം ആയതു , ഏഴ് മാസത്തെ ഇടവേളക്ക് ശേഷം തിയറ്ററുകളിലെത്തുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ.

 

മലയാള സിനിമയുടെ അതുവരെയുള്ള വാണിജ്യവിജയങ്ങളുടെ ചരിത്രം തിരുത്തി 100 കോടി ക്ലബും 150 കോടി ക്ലബും മലയാളത്തിന് പരിചയപ്പെടുത്തിയ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത മോഹൻലാൽ സിനിമ. എന്നാൽ പുലിമുരുകൻ എന്ന സിനിമയുമായി യാതൊരു തരത്തിൽ ചേർത്തുപറയാവുന്ന ഒരു ഫോർമുല സിനിമയല്ല മോൺസ്റ്റർ എന്ന് വൈശാഖും മോഹൻലാലും റിലീസിന് മുമ്പേ പറഞ്ഞിരുന്നു.
മലയാളത്തിൽ ആദ്യമായിരിക്കും മോൺസ്റ്റർ പോലൊരു പ്രമേയമെന്നാണ് മോഹൻലാൽ പറഞ്ഞത്. പരീക്ഷണ സ്വഭാവമുള്ള സിനിമയെന്ന് വൈശാഖും. ഉദയകൃഷ്ണയാണ് തിരക്കഥ. ഒക്ടോബർ 21ന് റിലീസിനെത്തിയ ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ എത്തിത്തുടങ്ങി.വളരെ മികച്ച അഭിപ്രായം തന്നെ ആണ് വന്നുകൊണ്ടിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →