പ്രതികാരം തുടർന്ന് മമ്മൂട്ടിയുടെ ലുക്ക് ആൻ്റണി പ്രദർശനം തുടരുന്നു ,

പ്രഖ്യാപനം മുതൽ കൗതുകമുണർത്തിയ സിനിമയാണ് റോഷാക്ക്. പേരിന്റെ വ്യത്യസ്തത തന്നെ കാരണം. ഫസ്റ്റ്ലുക്ക് പോസ്റ്റർ വന്നപ്പോൾ ഇംഗ്ലീഷിലുള്ള ആ ടൈറ്റിൽ വായിക്കാൻ തന്നെ മലയാളികൾ നന്നായി ബുദ്ധിമുട്ടി. അതുകൊണ്ടാവണം ഇന്ന് റിലീസ് ചെയ്തപ്പോൾ, മലയാളത്തിലുള്ള പോസ്റ്ററുകളും ഫ്ലെക്സുകളുമാണ് കൂടുതൽ കാണാൻ കഴിയുന്നത്.പേരിൽ മാത്രമല്ല റോഷാക്ക് പുതുമ പുലർത്തുന്നത്. പേരിലുള്ള പുതുമ സിനിമയിൽ ഉടനീളം നിലനിർത്താൻ സംവിധായകൻ നിസാം ബഷീർ നന്നായി പരിശ്രമിച്ചിരിക്കുന്നു. കെട്ട്യോളാണ് എന്റെ മാലാഖ എന്ന തന്റെ ആദ്യചിത്രത്തിൽ നിന്നും വേറിട്ടൊരു ഐഡന്റിറ്റി സ്ഥാപിച്ചെടുക്കുന്നതിൽ നിസാം വിജയിക്കുന്നു റോഷാക്കിൽ അമേരിക്കൻ പൗരത്വമുള്ള ദുബായിൽ ബിസിനസ് ചെയ്യുന്ന ലൂക്ക് ആന്റണി ആണ് റോഷാക്കിലെ കേന്ദ്രകഥാപത്രം. തുടങ്ങുന്ന അതേ നിമിഷത്തിൽ സിനിമ ലൂക്ക് ആന്റണിയിലേക്കും അയാളുടെ പ്രശ്നങ്ങളിലേക്കും മെയിൻ പ്ലോട്ടിലേക്കും കടക്കുന്നു.

 

കാട്ടുപ്രദേശത്തുള്ള ഒരു പൊലീസ് സ്റ്റേഷനിൽ രാത്രിനേരത്ത്, തന്റെ ഭാര്യയുടെ മിസ്സിംഗ് കേസുമായി ലൂക്ക് വന്നുകേറുന്നതാണ് ഓപ്പണിംഗ് ഫ്രെയിം.തുടർന്നുള്ള രണ്ടര മണിക്കൂറിലധികം നേരവും സിനിമ ലൂക്കിന്റെ പിറകെയും അയാൾ സൃഷ്ടിക്കുന്ന ദുരൂഹതകൾക്ക് പിറകെയുമാണ്. പാത്രസൃഷ്ടിയിൽ ഉള്ള നിഗൂഢത എൻഡിങ് ഫ്രെയിം വരെയും നിലനിർത്താൻ സാധിച്ചുവെന്നത് സിനിമയുടെ വിജയമായി കാണാം. മമ്മൂട്ടിയെ സംബന്ധിച്ചു ഒട്ടും വെല്ലുവിളി ഉയർത്തുന്ന ഒരു ക്യാരക്റ്റർ ആയിട്ടൊന്നും ലൂക്കിനെ കാണാൻ സാധിക്കില്ല. വേറിട്ടൊരു മീറ്ററിൽ അപ്രോച്ച് ചെയ്തുകൊണ്ട് മമ്മൂട്ടി ലൂക്കിനെ തീർത്തും വേറിട്ടതാക്കുകയാണ്. ഇപ്പോളും ചിത്രം പ്രദർശനം തുടരുന്നു എന്നവർത്തകൾ ആണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് , വളരെ മികച്ച ഒരു വിജയ ചിത്രംതന്നെ ആണ് എന്നാണ് പറയുന്നത് ,

https://youtu.be/G0V0pcHtE6g

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →