ദുല്‍ഖറും വിനീത് ശ്രീനിവാസനും ഒന്നിക്കുന്നു

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനാകുമെന്ന് റിപ്പോർട്ട്. നിലവിൽ ‘കിംഗ് ഓഫ് കൊത്ത ഉൾപ്പടെ നിരവധി ചിത്രങ്ങൾ നടന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഈ ചിത്രങ്ങൾക്ക് ശേഷമായിരിക്കും വിനീതിന്റെ സിനിമയുടെ ചർച്ചകൾ തുടങ്ങുക എന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സിനിമയെക്കുറിച്ച് വിനീതിൽ നിന്നോ ദുൽഖറിൽ ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ല.അതേസമയം കിംഗ് ഓഫ് കൊത്തയുടെ ചിത്രീകരണം തമിഴ്‌നാട്ടിൽ പുരോഗമിക്കുകയാണ്. ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽഖറിനൊപ്പം വലിയ താര നിരയാണ് സിനിമയിൽ എത്തുന്നത്. ഈ ചിത്രത്തിന് ശേഷം അമൽ നീരദ്, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം നടൻ സിനിമ ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്.

 

 

 

എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ അനുസരിച്ചു ഈ ഒരു കൂട്ടുകെട്ടിൽ ഒരു ചിത്രം വളരെ വേഗം തന്നെ ഉണ്ടാവും എന്നാണ് പറയുന്നത് , പ്രണവ് മോഹൻലാൽ നായകനായ ‘ഹൃദയ’മാണ് വിനീതിന്റെ സംവിധനത്തിൽ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. എന്നാൽ വലിയ ഒരു ആകംഷയിൽ തന്നെ ആണ് ആരാധകരും പ്രേക്ഷകരും , ഇരുവരും ആദ്യം ആയി ഒന്നിക്കുന്ന ചിത്രം എന്ന പ്രതേകതയും ഉണ്ട് , ഇതിനു പുറമെ നിരവധി ചിത്രങ്ങൾ ആണ് ദുൽഖുർ നായകനായി റിലീസ് ചെയ്യാൻ ഇരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →