ഗ്രീഷ്മയുടെ നിർണായക ഫോൺ കോൾ പുറത്ത്

കേരള മനസാക്ഷിയെ നടുക്കിയ ഒരു കാര്യം തന്നെ ആണ് കഴിഞ്ഞ ദിവസം കേരളത്തിൽ നടന്നത് , കഷായത്തിൽ വിഷം കലർത്തി നൽകിയ സംഭവം തന്നെ ആണ് , എന്നാൽ ഇപ്പോൾ ഗ്രീഷ്മ കുറ്റം സമ്മതിച്ചതിനു പിന്നാലെ ആണ് ഫോൺ കാൾ എല്ലാം വൈറൽ ആയതു , കഷായത്തിൽ വിഷം കലർത്തിയിരുന്നുവെന്ന് താൻ ഷാരോണിനോട് പറഞ്ഞിരുന്നതായി ഗ്രീഷ്‌മയുടെ കുറ്റ‌സമ്മത മൊഴി. എന്നാൽ ഇക്കാര്യം പുറത്തുപറയേണ്ടെന്ന് ഷാരോൺ പറഞ്ഞിരുന്നുവെന്നും ഗ്രീഷ്‌മ പറയുന്നു. കൃഷി ആവശ്യങ്ങൾക്കായി അമ്മാവൻ വാങ്ങിവച്ച തുരിശ് ആണ് കഷായത്തിൽ കലക്കി നൽകിയതെന്ന് ഗ്രീഷ്‌മ ചോദ്യംചെയ്യലിൽ സമ്മതിച്ചു. തുടർന്ന് ഗ്രീഷ്‌മയുടെ അമ്മാവനിലേക്കും അന്വേഷണമുണ്ടാകുമെന്നാണ് സൂചന. കുറ്റകൃത്യത്തിൽ ഗ്രീഷ്‌മയ്‌ക്കൊപ്പം മറ്റൊരാൾക്കും നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. തുടർന്ന് ഗ്രീഷ്‌മയുടെ മാതാപിതാക്കളെയും ഇപ്പോൾ ചോദ്യം ചെയ്യുകയാണ്.

 

അതിനിടെ, ഗ്രീഷ്മക്കെതിരെ ആത്മഹത്യ ശ്രമത്തിന് നെടുമങ്ങാട് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ വെച്ച് ഗ്രീഷ്മ ലൈസോൾ കുടിച്ച് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഛർദിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതിനാൽ അപകടനില തരണം ചെയ്യുകയായിരുന്നു. ആത്മഹത്യാ ശ്രമം നടത്തി , എന്നാൽ ഇപ്പോൾ കേരളത്തെ നടുക്കിയ ഒരു സംഭവം തന്നെ ആയിരന്നു എന്ന അതിനു കാരണം ആയ തെളിവ് ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത് , ഫോൺ കോൾ അതുപ്പോലെ ഷാരോണിന് അയച്ച സന്ദേശങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് അതുപോലെ പോലീസ് ഇതിനു വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →