Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ബിലാല്‍ നിര്‍മ്മിക്കാന്‍ കന്നട നിര്‍മ്മാണ കമ്പനി എത്തുന്നു

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് അമൽ നീരദ് ഒരുക്കിയ ബിഗ് ബി . വർഷങ്ങൾക്കിപ്പുറവും ആഘോഷിക്കപ്പെടുന്ന, നാൾക്ക് നാൾ ആരാധകർ കൂടി വരുന്ന ഒരു സിനിമയുമാണിത്. ‘ബിലാൽ ജോൺ കുരിശിങ്കൽ’ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ മികച്ചൊരു കഥാപാത്രവുമായി മാറി. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. മമ്മൂട്ടിയും ആയി പുതിയ ഒരു സിനിമ പ്രഖ്യാപിച്ചു എന്ന ഒരു വാർത്തയും ആയി ആണ് സോഷ്യൽ ലോകം കഴിഞ്ഞ ദിവസം റിപോർട്ടുകൾ വന്നത് , ഹോംബലെ ഫിലിംസ് ആണ് ഈ കാര്യം അറിയിച്ചു രംഗത്ത് വന്നത് , കാന്താര എന്ന ചിത്രത്തിന്റെ കേരളത്തിലെ പ്രെമോഷൻഡ് ഭാഗം ആയി നടന്ന ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യം വ്യക്തം ആക്കിയത് ,

 

എന്നാൽ ഇതിനെ കുറിച്ചുള്ള കാര്യങ്ങൾ ഒന്നും പുറത്തു വിട്ടിട്ടില്ല , എന്നാൽ പൃഥ്വിരാജ് നായകനാവുന്ന ടൈസൺ എന്ന ചിത്രവും ഫഹദ് ഫാസിൽ നായകനാവുന്ന ധൂമം എന്ന ചിത്രവും ആണ് ഇപ്പോൾ റിപോർട്ടുകൾ പ്രകാരം ഹോംബലെ ഫിലിംസ് മലയാളത്തിൽ നിർമിക്കുന്ന ചിത്രങ്ങൾ , വൈകാതെ തന്നെ മമ്മൂട്ടിയുടെ ചിത്രവും ഉണ്ടാവും എന്നാണ് പറയുന്നത് , എന്നാൽ അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിലാൽ ആണ് എന്നും വാർത്തകൾ വരുന്നു , 2023ഓടെ ബിലാലിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫ്രൈഡെ മാറ്റിനിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും വിദേശത്തായിരിക്കും ചിത്രീകരിക്കുകയെന്നും ഇവർ ട്വീറ്റ് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോദിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. എന്നാൽ ഈ വാർത്തകൾ ആണ് ആരാധകർ വലിയ ആവേശത്തിൽ എടുക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Comments are closed.