വരാഹരൂപം പ്രദർശിപ്പിക്കുന്നത് കോടതി തടഞ്ഞു സംഭവം ഇങ്ങനെ

‘കെജിഎഫി’ലൂടെ രാജ്യത്തൊട്ടാകെ പേരറിയിച്ചിരുന്നു കന്നഡ സിനിമാ ലോകം. ഇപ്പോൾ ‘കെജിഎഫി’ന് പിന്നാലെ ‘കാന്താരാ’ എന്ന ചിത്രവും കന്നഡയിൽ നിന്ന് ശ്രദ്ധ നേടുകയാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ‘കാന്താരാ’ എന്ന ചിത്രം മറ്റ് ഭാഷകളിലും റിലീസ് ചെയ്തിരുന്നു . ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ കന്നഡ ചിത്രമാണ് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ‘കന്താര’. ‘കാന്താര’യിലെ ‘വരാഹരൂപം’ ഗാനത്തിനെതിരെ മോഷണ വിവാദം ഉയർത്തി തൈക്കുടം ബ്രിഡ്ജ് രംഗത്ത് വന്നിരുന്നു. ഇപ്പോൾ തിയേറ്ററിലും ഒടിടിയിലും യൂട്യൂബിലും വരാഹരൂപം പ്രദർശിപ്പിക്കുന്നത് കോടതി തടഞ്ഞു. പാലക്കാട് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയുടേതാണ് ഉത്തരവ്. മാതൃഭൂമി പ്രിൻറിങ്ങ് ആൻഡ് പബ്ലിഷിംഗ് ലിമിറ്റഡ് നൽകിയ ഹരജിയിലാണ് ഉത്തരവ്. ‘കാന്താര’യിലെ ‘വരാഹരൂപം’ എന്ന ഗാനം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

കാന്താര യുടെ വിജയമായതോടെ 253 തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയതായി ചിത്രത്തിന്റെ മലയാളം മൊഴിമാറ്റം വിതരണത്തിനെത്തിച്ച മാജിക് ഫ്രെയിംസ് ഉടമ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. കേരളത്തിൽ ഒരു തിയറ്ററിൽനിന്നുമാത്രമായി ഒരുകോടി രൂപ കലക്‌ഷൻ നേടുന്ന ആദ്യ കന്നഡ ചിത്രമാണ്‌ കാന്താരയെന്ന്‌ പ്രൊഡക്‌ഷൻ കമ്പനിയായ ഹോംബാലെ ഫിലിംസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കാർത്തിക് ഗൗഡ പറഞ്ഞു.എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ അതിന്റെ ഗാനത്തെ കുറിച്ച് ആണ് എന്നാൽ ഈ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വളരെ അതികം ചർച്ച ആയ ഒരു കാര്യം തന്നെ ആണ് ,വരാഹരൂപം എന്ന ഗാനം തന്നെ ആണ് ആ സിനിമയുടെ പ്രധാന ആകർഷണം , അത് ആ സിനിമയിൽ ഏറെ ശ്രെദ്ധ നേടിയ ഒരു ഗാനം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →