മമ്മൂട്ടിക്ക് നേരെ കാർക്കിച്ച് തുപ്പാൻ നോക്കി പരാജയപ്പെട്ട നിമിഷം

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയതരമാണ് ശ്വേതാ മേനോൻ. മമ്മൂട്ടിക്കൊപ്പം ‘അനശ്വരം’ എന്ന ചിത്രത്തിലൂടെയാണ് ശ്വേതാ മേനോൻ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മമ്മൂട്ടിയുടെ ‘പാലേരി മാണിക്യം’ എന്ന സിനിമയാണ് ശ്വേതയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന്. ചിത്രത്തിൽ ചീരു എന്ന കഥാപാത്രമായി മികച്ച പ്രകടനം നടത്തിയ ശ്വേതയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. ‘മമ്മൂക്കയുടെ കൂടെ ആദ്യ സിനിമ ചെയ്യുമ്പോൾ ഞാൻ കുട്ടിയാണ്. ആ സമയത്ത് മമ്മൂക്ക വലിയ സ്റ്റാർ ആണെന്ന ചിന്ത ഇല്ലായിരുന്നു. ഓരോ ഷോട്ട് കഴിയുമ്പോഴും അദ്ദേഹം ചോക്ലേറ്റ് തരാറുണ്ടായിരുന്നു. അതിന് വേണ്ടി ഞാൻ കാത്തിരിക്കും.ഭയങ്കര കുട്ടിക്കളി ആയിരുന്നു അന്ന് എനിക്ക്.

 

 

എന്നാൽ പാലേരി മാണിക്യത്തിൽ എത്തിയപ്പോൾ ഞാൻ പ്രൊഫഷണൽ ആയിരുന്നു. ആ സമയത്ത് ഞാൻ സീരിയസ് ആയി നിൽക്കുമ്പോൾ മമ്മൂക്ക കുട്ടിക്കളി ആണ്. മമ്മൂക്ക സീരയസ് ആയപ്പോൾ ഞാനായിരുന്നു കുട്ടിക്കളിയെങ്കിൽ പിന്നീട് അദ്ദേഹമായിരുന്നു.പാലേരി മാണിക്യത്തിൽ അദ്ദേഹത്തിന് നേരെ ശ്വേതയുടെ കഥാപാത്രം തുപ്പുന്ന ഒരു രംഗം ഉണ്ടായിരുന്നു എന്നും അത് എടുക്കുമ്പോൾ തുപ്പൽ ഒന്നും വന്നിട്ടില്ല , ആരെങ്കിലും മമ്മൂക്കയെ നോക്കി കാർക്കിച്ചു തുപ്പുമോ എന്നാണ് ശ്വേതയുടെ മറുപടി , ഞാൻ അത് പറഞ്ഞപ്പോൾ അത് ഒന്നും നോക്കാതെ കഥാപാത്രം ആയി ചെയ്തോളാൻ ആണ് മമ്മൂക്ക പറഞ്ഞത് എന്നാണ് പറയുന്നത് , എന്നാൽ ആ സിനിമയിൽ അനുഭവങ്ങളും മമ്മൂക്കയെ കുറിച്ചും ആണ് നടി പറഞ്ഞത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →