എലോൺ ഉടൻ തന്നെ എത്തും ഒരു സർപ്രൈസ് സിനിമ തന്നെ ആണ്

മോഹൻലാലിന്റെ ഇനി റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഒരു ചിത്രം ആണ് എലോൺ എന്ന സിനിമ , ഒറ്റയാൾ പ്രകടനം കൊണ്ട് ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ഷാജി കൈലാസ് സംവിധാനം ചെയുന്ന ഈ സിനിമ 12 വർഷത്തെ ഇടവേളക്ക് ശേഷം ഷാജി കൈലാസ് മോഹൻലാൽ ഒന്നിക്കുന്ന ഒരു ചിത്രം എന്ന ഒരു പ്രതേകതയും ഈ ചിത്രത്തിന് ഉണ്ട് , മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണിന്റെ രണ്ടാമത്തെ ടീസർ പുറത്തിറക്കി. ‘യഥാർത്ഥ നായകന്മാർ എല്ലായ്‌പ്പോഴും തനിച്ചാണ്’ എന്ന ടാ​ഗ്ലൈനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ടീസറിൽ മോഹൻലാലിന്റെ ഒറ്റയാൾ പ്രകടനം തന്നെയാണ് കാണാൻ സാധിക്കുക. ഒപ്പം ശബ്ദമായി പൃഥ്വിരാജും സിദ്ദിഖും എത്തുന്നുണ്ട്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ബിജിഎം ആണ് ടീസറിൽ ഉപയോ​ഗിച്ചിരിക്കുന്നത്.പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് എലോൺ.

 

 

ചിത്രം ഉടൻ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തും. എന്നാൽ ചിത്രത്തിന്റെ റിലീസിങ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ആകെ പതിനെട്ട് ദിവസങ്ങൾ മാത്രം എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന 30ാമത് ചിത്രമാണിത്. ചിത്രത്തിന്റെ റ്റീസർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയതു ആണ് , എന്നാൽ ഇപ്പോൾ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാൻ ആണ് തീരുമാനിക്കുന്നത് എന്നാണ് പറയുന്നത് എന്നാൽ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊണ്ട് ട്രേഡ് അണലിസ്റ്റുകൾ ആണ് സോഷ്യൽ മീഡിയയിൽ വന്നത് വളരെ അതികം വത്യസ്തതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് ഇത് , എന്നാൽ ഈ ചിത്രത്തെ കുറിച്ച് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →