എമ്പുരാൻ സ്ക്രിപ്റ്റ് പുതിയ അപ്ഡേറ്റ് കണ്ടു ആരാധകർ ഞെട്ടി

പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് എമ്പുരാൻ. പ്രഖ്യാപന സമയം മുതൽ ഏറെ വാർത്താപ്രാധാന്യം നേടിയ ചിത്രമാണ് ‘എമ്പുരാൻ’. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ലൂസിഫറിന്റെ രണ്ടാം ഭാ​ഗം എന്നത് തന്നെയായിരുന്നു അതിന് കാരണം. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ തകർത്തഭിനയിച്ച ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ പൃഥ്വിരാജ് പങ്കുവച്ചൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്.മോഹൻലാൽ നായകനായ ലൂസിഫറിൻറെ രണ്ടാം ഭാഗം എന്ന നിലയിൽ റിലീസിന് എത്തുന്ന ചിത്രം എന്ന പ്രതേകതയും ഉണ്ട് , അത് കൊണ്ട് തന്നെ ലൂസിഫറിൻറെ അതേ മാസ്സ് എൻറർടെയിനിങ്ങ് എമ്പുരാനിലും പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.ഇപ്പോഴിതാ എമ്പുരാൻറെ സ്ക്രിപ്റ്റിൻറെ അവസാന ഭാഗം പങ്ക് വെച്ചിരിക്കുകയാണ് പൃഥിരാജ് താനെ ആണ് .

 

 

 

ഷോട്ട് അവസാനിക്കുന്നു, ബ്ലാക്ക് ഔട്ട്‌, പിന്നെ ടൈറ്റിലുമാണ് അവസാന ഭാഗത്ത് കാണുന്നത്. എന്തായാലും ചിത്രം സംബന്ധിച്ച പുതിയ അപ്ഡേറ്റ് പ്രേക്ഷകരെയും ആവേശത്തിലാക്കിയിട്ടുണ്ട്. 2023 പകുതിയോടെ എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.2024 പകുതിയോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നും സൂചനയുണ്ട്. എമ്പുരാന്റെ ഔദ്യാഗിക പ്രഖ്യാപനം ഓഗസ്റ്റിലായിരുന്നു.എമ്പുരാൻ ഒരു പാൻ ഇന്ത്യൻ ചിത്രല്ല പാൻ വേൾഡ് ചിത്രമായാണ് നിർമ്മാതാക്കൾ വിഭാവനം ചെയ്യുന്നതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. മുരളി ഗോപിയാണ് ചിത്രത്തിൻറെ കഥയും തിരക്കഥയും നിർവ്വഹിക്കുന്നത്. കഥ പൂർത്തിയായതായി നേരത്തെ പൃഥിരാജ് തന്നെ വ്യക്തമാക്കിയിരുന്നു.ആരാധകരും സിനിമ പ്രേമികളും വലിയ ഒരു ആവേശത്തിൽ തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →