Latest news and updates

ഫ്ലോറൽ വേഷത്തിൽ സുന്ദരിയായി നിമിഷ സജയൻ.. ചിത്രങ്ങൾ വൈറൽ – Actress Nimisha Sajayan Viral Photoshoot

അലങ്കാലങ്ങളുടെ അകമ്പടിയായില്ലാതെ തന്റെതായ തനത് സൗന്ദര്യം കൊണ്ട് മലയാള നായികാ സങ്കല്‍പങ്ങളെ ഉടച്ച് വാര്‍ത്ത് മലയാള സിനിമയിലേക്ക് കടന്ന് വന്ന താരമാണ് നിമിഷ സജയന്‍.(Actress Nimisha Sajayan Viral Photoshoot) തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ മനം കവരാനും ഇഷ്ടതാരമായി മാറാനും നിമിഷക്ക് കഴിഞ്ഞു.

ഇപ്പോഴിതാ കുട്ടിയുടുപ്പുമിട്ട് സുന്ദരിയായി നില്‍ക്കുന്ന താരത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചര്‍ച്ചാ വിഷയമാകുന്നത്. നിമിഷ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രം വൈറലായി കഴിഞ്ഞു.

ആകാശനീലയില്‍ വെള്ളയും കറുപ്പും പൂക്കള്‍ വരുന്ന ഒരു ഫ്‌ലോറല്‍ ഫ്രോക്ക് ആണ് താരം അണിഞ്ഞിരിക്കുന്നത്. വൈല്‍ഡ് നെക്ക് രീതിയില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള ഫ്രോക്ക് ആയത് കൊണ്ട് തന്നെ കഴുത്തില്‍ പച്ചക്കുത്തിയിരിക്കുന്ന ടാറ്റുവും ചിത്രത്തില്‍ വ്യക്തമായി കാണാം. ടാറ്റുവിനും ആരാധകര്‍ ഏറെ സ്വന്തമായിട്ടുണ്ട് ഈ ഒരൊറ്റ ചിത്രത്തിലൂടെ.

ഒരു വൃത്താകൃതിയില്‍ പെട്ടെന്ന് കണ്ടാല്‍ മാലയുടെ ലോക്കറ്റ് ആണ് എന്ന് തോന്നുന്ന ടാറ്റുവാണ് പച്ചകുത്തിയിരിക്കുന്നത്. ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

 

English Summary:- Actress Nimisha Sajayan Viral Photoshoot

 

 

 

Comments are closed.