Latest news and updates

ഗോൾഡ്, ഡിസംബർ ആദ്യ വാരം തിയേറ്ററുകളിലേക്ക്… Gold Movie Releasing Date

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങാന്‍ പോകുന്ന ‘ഗോള്‍ഡ് ‘ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. (Gold Movie Releasing Date)ആദ്യം റിലീസിംഗ് തീയതി പ്രഖ്യാപിച്ചെങ്കിലും പിന്നീടത് മാറ്റി വെക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള പുതിയ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് നടന്‍ ബാബുരാജ്. ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്ന നടന്‍ കൂടിയാണ് ബാബുരാജ്. ചിത്രം ഡിസംബറില്‍ റിലീസിനൊരുങ്ങുന്നു എന്ന് പൃത്ഥിരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ബാബുരാജ് പറയുന്നത്.

?’ഗോള്‍ഡ്.. പൂര്‍ണ്ണതയ്ക്കുവേണ്ടി ഏറെനാളായി കാത്തിരിക്കുന്നു… ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. അല്‍ഫോന്‍സ് പുത്രനും സംഘത്തിനും അഭിനന്ദനങ്ങള്‍. ഡിസംബറില്‍ റിലീസ്… ഗോള്‍ഡിന്റെ ലൊക്കേഷനില്‍ നിന്ന് പൃഥവിരാജിനൊടൊപ്പം.

” എന്നാണ് ബാബുരാജ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇതോടെ ചിത്രം എപ്പോള്‍ തീയറ്റിറില്‍ എത്തും എന്ന ആരാധകരുടെ കാത്തിരിപ്പിന് വിരാമമാവുകയും ചെയ്തു. ചിത്രത്തെ സംബന്ധിച്ച് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് അപ്‌ഡേഷനുകള്‍ ഒന്നും ഇല്ലാതിരിക്കുന്ന സമയത്താണ് ഈ പോസ്റ്റ് ബാബുരാജ് പങ്കുവെച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ആരാധകര്‍ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു.

 

View this post on Instagram

 

A post shared by Baburaj Jacob (@baburajactor)

English Summary:- Gold Movie Releasing Date

Comments are closed.