മോഹൻലാലും വിജയ് ദേവരകൊണ്ടയും പാൻ ഇന്ത്യൻ സിനിമയിൽ ഒന്നിക്കുന്നു

മലയാളം- തെലുങ്ക് ഭാഷകളിൽ മോഹൻലാലിനെ നായകനാക്കി ഒരുങ്ങുന്ന പാൻ ഇന്ത്യൻ ബിഗ് ബഡ്ജറ്റ് ചിത്രമായ ഋഷഭ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മോഹൻലാലിനൊപ്പം പ്രശസ്തനായ തെലുങ്ക് യുവതാരവും ഈ സിനിമയിൽ ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുമെന്നും അണിയറക്കാർ വെളിപ്പെടുത്തിയിരുന്നു.ഈ യുവതാരം വിജയ് ദേവരക്കൊണ്ടയാണെന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. വിനോദ ഓൺലൈൻ ചാനലായ ഒടിടി പ്ലേയ് മീഡിയയാണ് ഈ വിവരം ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. മോഹൻലാലിന്റെ മകൻ ആയിട്ടായിരിക്കും വിജയ് ദേവരക്കൊണ്ട ഈ ചിത്രത്തിൽ അഭിനയിക്കുക എന്നാണ് സൂചന.

 

 

അച്ഛൻ- മകൻ ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം കന്നഡ സംവിധായകനായ നന്ദകുമാറാണ് സംവിധാനം ചെയ്യുന്നത് .ആക്ഷൻ വൈകാരിക നിമിഷങ്ങളിൽ ഒരുങ്ങുന്ന ചിത്രം കൂടി ആണ് ഇത് , അച്ഛൻ മകൻ ബന്ധം തലമുറകളിലൂടെ പറയുന്ന ഒരു ചിത്രം തന്നെ ആണ് , ഇത് , ഒരു വമ്പൻ ദൃശ്യ വിസമയം താനെ ആയിരിക്കും എന്നു തന്നെ ആണ് പറയുന്നത് , മോഹൻലാൽ ഈ ചിത്രം പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞിരുന്നു , തണുപ്പ് ഉള്ള ഒരു ലൊക്കേഷനിൽ ആണ് ഈ ചിത്രം ചിത്രീകരണം നടത്തുന്നത് എന്നാണ് പറയുന്നത് , അടുത്ത വർഷം ആണ് ചിത്രം ചിത്രീകരണം തുടങ്ങുന്നത് എന്നാണ് പറയുന്നത് , മോഹൻലാലിനൊപ്പംവിജയ് ദേവരക്കൊണ്ട അഭിനയിക്കുന്നത് ആണ് ഇപ്പോൾ പ്രേക്ഷകർക്ക് വലിയ ആവേശ ആയി മാറിയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →