ലോകമനഃസാക്ഷിയെ തന്നെ ഞെട്ടിച്ച മനുഷ്യന്റെ ക്രൂരതയുടെ ഇരയായ ഒരു ആന

വന്യജീവിയായ ആനയെ അതിന്റെ കായികമായ കരുത്ത് പലതരത്തിലും ഉപയോഗപ്പെടുത്താൻ പണ്ടുകാലം മുതലേ മനുഷ്യൻ ഇണക്കാൻ ശ്രമിച്ചിരുന്നു. ഇങ്ങനെ മനുഷ്യന്റെ ബന്ധനത്തിൽ ജീവിക്കുന്ന ആനയെ നാട്ടാന എന്ന് വിളിക്കുന്നു. വന്യമൃഗമായ ആനയെ പൂർണ്ണമായും മെരുക്കാൻ ആവില്ല. അതിനാൽ പലപ്പോഴും ചങ്ങലയിൽ ബന്ധിച്ച്, സഞ്ചരിക്കാനും അനങ്ങാനും ഉള്ള സ്വാതന്ത്ര്യം ഹനിച്ചാണ് ആനയെ വളർത്തുന്നത്. ഈ കാലത്ത് പലതരത്തിൽ ആനകൾ പീഡനം ഏറ്റുവാങ്ങുന്നു. എന്നാൽ അങ്ങിനെ ലോകമനഃസാക്ഷിയെ തന്നെ ഞെട്ടിച്ച മനുഷ്യന്റെ ക്രൂരതയുടെ ഇരയായ ഒരു ആനയുടെ വീഡിയോ ആണ് ഇത് ,അമേരിക്കൻ ഐക്യനാടുകളിലെ സ്പാർക്സ് വേൾഡ് ഫേമസ് ഷോ സർക്കസിൽ ഉണ്ടായിരുന്ന ഒരു ഏഷ്യൻ ആന ആണ് മേരി . കൊലയാളി മേരി എന്നും അറിയപ്പെട്ടു .

 

 

ടെന്നസിയിലെ കിങ്സ്‌പോർട്ട് പട്ടണത്തിലെ സർക്കസവതരണത്തിനിടയിൽ ഒരു പാപ്പാനെ കൊലപ്പെടുത്തിയതിനെ തുടർന്ന് ആൾക്കൂട്ടത്തിന്റെ ആഹ്വാനത്തിന് വഴങ്ങി സർക്കസ് കമ്പനി മേരിയെ തൂക്കിലേറ്റി വധിക്കുകയുണ്ടായി. സർക്കസ് ഉടമയായ ചാർലി സ്പാർക്സ്, അപകടകാരിയായ പ്രശ്നത്തെ എളുപ്പത്തിൽ പരിഹരിക്കാനായി മുറിവേറ്റ ആനയെ പൊതുജനസമക്ഷം വധിക്കാമെന്ന് വൈമനസ്യത്തോടെ തീരുമാനിച്ചു. എന്നാൽ ആ മേരി എന്ന ആനയെ തൂക്കിലേറ്റിയ സംഭവം ആണ് ഈ വീഡിയോ , വളരെ അതികം വിഷമത്തിൽ തന്നെ ആണ് ഇന്നും അവിടെ ഉള്ള ജനങ്ങൾ ആ ആനയുടെ കാര്യത്തിൽ ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →