ശിവാനി ഉപ്പും മുളകും ഉപേക്ഷിച്ചോ? താരം മനസ്സ് തുറക്കുന്നു

ഉപ്പും മുളകും എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ശിവാനി.സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരം ഡാൻസ് വീഡിയോകളിലൂടെയും, ചിത്രങ്ങളിലൂടെയും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ശിവാനി എവിടെപ്പോയി എന്നുള്ള ചോദ്യങ്ങളും പ്രേക്ഷകരിൽ നിന്നും ഉണ്ടാകുന്നുണ്ട് കുറച്ചു ദിവസങ്ങളിലെ എപ്പിസോഡുകളിലായി ശിവാനിയെ കാണാനില്ല.

ശിശുദിനത്തിൽ ശിവാനി ഒരു ഡാൻസ് വീഡിയോ പങ്കുവെച്ചിരുന്നു, ഇതോടുകൂടി എല്ലാവരും ചോദിച്ചത് ശിവാനി സീരിയൽ ഉപേക്ഷിച്ചോ എന്നാണ് ഇതിനുള്ള ഉത്തരവുമായാണ് താരം തന്നെ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. തനിക്ക് ചിക്കൻപോക്സ് ആയതുകൊണ്ടാണ് സീരിയൽ നിന്നും കുറച്ചിടവേള എടുത്തുതെന്നും
ഉപ്പും മുളകും ആണ് തന്നെ വളർത്തിയത്, അതിനാൽ ഇതിൽ നിന്നും പോകില്ലെന്നും ഈ കാരണം കൊണ്ടാണ് താൻ സീരിയലിൽ നിന്നും വിട്ടു നിന്നത് എന്നാണ് ശിവാനി തന്നെ ഇതിനു മറുപടി പറഞ്ഞത്.

ഏഴു വർഷത്തോളമായി ഉപ്പും മുളകും എന്ന പരമ്പരയിൽ സജീവ സാന്നിധ്യമാണ് ശിവാനി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. ശിവാനിയുടെ വളർച്ച പ്രേക്ഷകർ തന്നെ നേരിട്ടു കാണുകയായിരുന്നു എന്നതാണ് സത്യം വളരെ ചെറിയ പ്രായത്തിൽ തന്നെ പരമ്പരയിൽ എത്തിയതാണ് താരം. സീരിയലിന്റെ ആരംഭ കാലഘട്ടം മുതൽ തന്നെ ശിവാനിയുണ്ട്, ബാലുവിന്റെയും നീലുവിന്റെയും മകളുടെ വേഷത്തിലാണ് ശിവാനി എത്തുന്നത്.