ഐശ്വര്യ ലക്ഷ്മിയോട് എനിക്ക് ഇഷ്ടം തോന്നിയിട്ടുണ്ട്, ഞാൻ എഞ്ചിനീയറാണ് ലക്ഷ്മി ഡോക്ടറും

സന്തോഷ വർക്കി എന്ന പേര് കേൾക്കുന്നതിൽ കൂടുതൽ ആറാട്ട് അണ്ണൻ എന്ന പേരിലാണ് സന്തോഷവർക്കി അറിയപ്പെടുന്നത്. മോഹൻലാലിന്റെ സിനിമയായ ആറാട്ട് എന്ന ചിത്രത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് സന്തോഷവർക്കി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത് മോഹൻലാലിന്റെ ഒരു വലിയ ആരാധകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ സന്തോഷ് പിന്നീട് പറഞ്ഞ ചില കാര്യങ്ങളെല്ലാം അവശ്യനീയമായിരുന്നു.

നിത്യ മേനോനോട് സന്തോഷിന് പ്രണയമാണെന്നും വിവാഹം കഴിക്കാൻ താല്പര്യമുണ്ട് എന്നുള്ളതും ആയിരുന്നു. പിന്നീട് ഇതേ കാര്യം തന്നെ നടി കീർത്തി സുരേഷിനെ കുറിച്ചും നടി നിഖില വിമലനെക്കുറിച്ചുമൊക്കെ സന്തോഷ് പറയുകയും ചെയ്തിരുന്നു. ഇപ്പോൾ സന്തോഷ് തന്റെ പുതിയ പ്രണയത്തെ കുറിച്ചാണ് പറഞ്ഞുവന്നിരിക്കുന്നത്.

തനിക്ക് സിനിമ താരം ഐശ്വര്യ ലക്ഷ്മിയോട് പ്രണയം തോന്നിയിട്ടുണ്ടെന്നും. ഐശ്വര്യ ലക്ഷ്മിയെ ആദ്യം ഒരു അഹങ്കാരിയാണ് തോന്നിയതെന്നും പിന്നീട് മായ നദി,വരത്തൻ തുടങ്ങിയ ചിത്രങ്ങളൊക്കെ കണ്ടപ്പോൾ അങ്ങനെയായിരുന്നു കരുതിയത് എന്നാൽ കുമാരി എന്ന ചിത്രത്തിന്റെ പ്രമോഷന് വന്ന സമയത്താണ് അങ്ങനെയല്ലെന്നും ഐശ്വര്യ ലക്ഷ്മി ഒരു പാവം കുട്ടിയാണെന്നും മനസ്സിലാക്കാൻ സാധിച്ചത് എനിക്ക് ഐശ്വര്യയോട് ഒരു ക്രഷ് തോന്നുന്നുണ്ടെന്നും ഐശ്വര്യ ഒരു ഡോക്ടർ ആണ് ഞാനൊരു എൻജിനീയറാണ്.

അവർക്ക് താല്പര്യം ഉണ്ടെങ്കിൽ മുമ്പോട്ട് ആലോചിക്കാം എന്നാണ് ഞാൻ കരുതുന്നത് എന്നാൽ അവരെ കാണാൻ സാധിക്കുമോ എന്നുള്ളത് എനിക്കറിയില്ല എന്നും സന്തോഷ് പറയുന്നുണ്ട്. അവർ നല്ലപോലെ സംസാരിക്കുന്ന ഒരു വ്യക്തിയാണ് ഇനി ഇതിന്റെ പേരിൽ ആരും എന്നെ കളിയാക്കാൻ ഒന്നും വരണ്ട ഞാൻ എനിക്ക് തോന്നിയ ഒരു ക്രഷ് തുറന്നു പറഞ്ഞതേയുള്ളൂ. എന്നാണ് സന്തോഷ് പറയുന്നത് വളരെ രസകരമായ കമന്റുകളാണ് സന്തോഷിന്റെ വീഡിയോയ്ക്ക് താഴെയായി വരുന്നത്.