ദളപതി ചിത്രത്തിൽ കമലഹാസനും? ലോകേഷ് കനകരാജ് ചിത്രത്തിൽ വമ്പൻ ട്വിസ്റ്റുകൾ

ദളപതിവിജയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കാൻ പോകുന്ന പുതിയ ചിത്രമാണ് ദളപതി 67. ചിത്രം ഡിസംബറിലാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത് അടുത്തവർഷം ദീപാവലി റിലീസ് ആയിട്ടാണ് ചിത്രം എത്തുക സെവൻസ് സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കാൻ പോകുന്ന ചിത്രം പക്കാ ആക്ഷൻ സിനിമയാണ്.

ഇപ്പോൾ ചിത്രത്തിന്റെ താരനിരയുമായി ബന്ധപ്പെട്ട പുതിയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉലകനായകൻ കമലഹാസൻ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നും രാജ് കമൽ ഫിലിംസിന്റെ ഇന്റർനാഷണൽ ബാനറിൽ കമലഹാസൻ ചിത്രത്തിന്റെ സഹനിർമ്മാതാവായി വരുന്നുണ്ടെന്ന് വാർത്തകളും പുറത്തുവരുന്നുണ്ട്

ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം എന്ന ഇൻഡസ്ട്രി ചിത്രം നിർമ്മിച്ചതും അതിൽ നായകനായി അഭിനയിച്ചതും കമലഹാസൻ തന്നെയായിരുന്നു അതിലൂടെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സൽ സൃഷ്ടിച്ചിട്ടുണ്ട്. ലോകേഷിന്റെ മുൻ ചിത്രമായ കൈതിയിലെ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് വിക്രത്തിന്റെ കഥ വികസിപ്പിച്ചത്. സൂര്യ ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു ഇതുകൂടാതെ തന്നെ ഫഹദ് ഫാസിൽ, വിജയ് സേതുപതി, ചെമ്പൻ വിനോദ് തുടങ്ങിയെന്ന് നിരവധി താരങ്ങളും വിജയ ചിത്രത്തിൽ നിറഞ്ഞുനിന്നിരുന്നു. വീണ്ടും ലോകേഷ് കനകരാജ് ഒരു സിനിമാറ്റിക് യൂണിവേഴ്സ് ദളപതി 67 എന്ന ചിത്രത്തിലൂടെ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.