Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

“വാതിൽ “ഡിസംബറിൽ എത്തും

സർജു രാമാകാന്ത് സംവിധാനം ചെയ്ത് വിനയ് ഫോർട്ട്,അനുസിത്താര എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ‘വാതിൽ ‘ഡിസംബറിൽ റിലീസ് ചെയ്യും .ഷംനാദ് ഷബീർ തിരക്കഥയും സംഭാഷണവും രചിച്ച ചിത്രത്തിന്റെ പോസ്റ്റർ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അനുസിത്താരയെ ചേർത്ത് പിടിച്ച് നിൽക്കുന്ന വിനയ് ഫോർട്ടിനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ” കൃഷ്ണ ശങ്കർ, മെറിൻ ഫിലിപ്പ്, സുഖദ, ഉണ്ണി രാജ്, പൗളി വത്സൻ, അഞ്ജലി നായർ, സ്മിനു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മനേഷ് മാധവൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്, ജോൺകുട്ടിയാണ് ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത്,വിനായക് ശശികുമാർ,സൈജോ ജോൺ എന്നിവരുടെ വരികൾക്ക് സൈജോ ജോൺ സംഗീതം പകർന്നിരിക്കുന്നു. ഇതൊരു കുടുംബചിത്രമാണെന്ന് അറിയാൻ സാധിക്കുന്നത്. ഈ ചിത്രത്തിന്റെ റിലീസ് ചെയ്ത ഫസ്റ്റ് പോസ്റ്റർ വളരെ ശ്രദ്ധേയമായിരുന്നു ശേഷം അനുസിത്താര നായിക വേഷത്തിൽ എത്തുന്ന വാതിൽ എന്ന ചിത്രം കാണാനായി ആകാംക്ഷയിലാണ് ആരാധകർ.

സ്പാർക്ക് പിച്ചേഴ്സ് ബാനറിൽ സൂജി കെ. ഗോവിന്ദരാജ് ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഷാജി കാവനാട്ടും, സ്റ്റിൽസ് ബിജിത്ത് ധർമ്മമടവും, വത്രാലങ്കാരം അരുൺ മനോഹറുമാണ് നിർമ്മിക്കുന്നത്. എ.എസ് ദിനേശാണ് പ്രചരണം നടത്തുന്നത്

Comments are closed.