ശാലിനിക്ക് എന്തു പറ്റി, താരത്തിന്റെ ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളി ആരാധകർ

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിനി. ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ ശാലിനി ആരാധകരുടെ മനസ്സ് കീഴടക്കി. മാമാട്ടി കുട്ടിയമ്മയായി വന്ന് പിന്നീട് അനിയത്തിപ്രാവിലൂടെ മലയാളികളുടെ സ്വന്തം മിനിയായി മാറുകയും ചെയ്തു. ഈ ചിത്രത്തിലാണ് താരം ആദ്യമായി നായികയായി എത്തിയത്, നിരവധി തമിഴ് ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം തന്നെയാണ് ശാലിനി കൈകാര്യം ചെയ്തിട്ടുള്ളത്. പിന്നീട് തമിഴ് താരം അജിത്തുമായുള്ള വിവാഹശേഷം അഭിനയം നിർത്തുകയും ചെയ്തിരുന്നു.

വളരെ വിരളമായിട്ടാണ് പൊതുവേദിയിൽ പൊതുവേദിയിൽ ശാലിനിയെ കാണാറുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത താരത്തിന്റെ ചിത്രങ്ങളും മറ്റും ചില ഫാൻസ് പേജുകളിലൂടെയാണ് പുറത്തുവരാറുള്ളത് അത്തരത്തിൽ ഇപ്പോൾ ശാലിനിയുടെ ഒരു പുതിയ ചിത്രമാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ഒരു ആരാധകനാണ് ചിത്രം പങ്കു വച്ചിരിക്കുന്നത്. മുമ്പത്തേക്കാൾ വളരെ സിം ആയിട്ടാണ് താരം ചിത്രത്തിലുള്ളത്. ചിത്രത്തിനു താഴെ നിരവധി ആരാധകരാണ് കമന്റുകൾ നൽകുന്നത്.
കുഞ്ചാക്കോ ബോബൻ ശാലിനി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രങ്ങളെല്ലാം മലയാളികൾക്കിടയിൽ ഏറെ സ്വീകാര്യത നേടിയിരുന്നു.

ഇരുവരും ഒരുമിച്ച് എത്തിയാൽ ഹിറ്റായിരിക്കുമെന്ന് മലയാളികൾ ഉറപ്പിച്ചതായിരുന്നു, ഇതുവരെ പ്രേക്ഷകർ വിളിച്ചിരുന്നത് ഭാഗ്യ ജോഡികൾ എന്നാണ്. അത്രത്തോളം സ്വീകാര്യതയായിരുന്നു ഇവരുടെ ഓരോ ചിത്രങ്ങൾക്കും. ശാലിനി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരാൻ ആരാധകർക്ക് ഏറെ ആഗ്രഹമുണ്ട്