ഷാജി കൈലാസ് വിളിച്ചു സന്തോഷം പങ്കുവെച്ച് യുവ സംവിധായകൻ

നവാഗതനായ അഭിനവ് സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഒന്നായിരുന്നു അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. വളരെ മികച്ച പ്രകടനമാണ് വിനീത് ശ്രീനിവാസൻ കാഴ്ചവച്ചിരിക്കുന്നത്. വിനീത് ഇതുവരെ അഭിനയിക്കാത്ത ഒരുതരത്തിലുള്ള കഥാപാത്രം എന്നാണ് പ്രേക്ഷകരും ഒരുപോലെ പറയുന്നത്. വലിയകാലം നീണ്ടുനിന്ന ഒരു സ്വപ്നം കൂടിയായിരുന്നു അഭിനവ് എന്ന യുവ സംവിധായകന്റെ ഈ ചിത്രം. ഇപ്പോൾ അഭിനവ് ഈ ചിത്രത്തെ കുറിച്ച് ഒരു സിനിമ ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ ചിത്രം കണ്ടതിനു ശേഷം ഷാജി കൈലാസ് തന്നെ വിളിച്ചിരുന്നുവെന്നും താനൊരു വലിയ ഫാൻ ആണെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോൾ ഇപ്പോൾ ഞാനാണ് തന്റെ ഫാൻ ആണെന്നാണ് അദ്ദേഹം തിരികെ തന്നോട് പറഞ്ഞിരുന്നതും എന്നൊക്കെയാണ് അഭിനവ് പങ്കുവെച്ച കുറുപ്പിൽ പറയുന്നത്. നിരവധി താരങ്ങളാണ് അഭിനവിന്റെ കുറിപ്പിന് കമന്റുകൾ നൽകുന്നത്.

കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

ഇന്നലെ ഷാജി കൈലാസ് സർ മുകുന്ദൻ ഉണ്ണി കണ്ടിട്ട് വിളിച്ചു. വളരെ അധികം ഇഷ്ടപ്പെട്ടു എന്നും പറഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ വലിയ ഫാൻ ആണെന്ന് പറഞ്ഞപ്പോൾ, അദ്ദേഹം എന്നോട് ഇങ്ങോട്ട് – “ഞാൻ ഇപ്പൊ തന്റെ ഫാൻ ആടോ”. കേൾക്കാൻ സുഖം ഉണ്ടായിരുന്നു. ബട്ട്‌ ജോക്സ് അപർട്ട് , ആ കോൾ എനിക്ക് വളരെ സ്പെഷ്യൽ ആയിരിന്നു. താങ്ക് യു സർ .