Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

കംഫർട്ട് സോണിൽ നിന്നിട്ട് കാര്യമില്ലയെന്ന് ലാലേട്ടൻ മനസ്സിലാക്കി,സന്തോഷ് വർക്കി

സന്തോഷ് വർക്കി എന്ന പേരിനെക്കാൾ കൂടുതൽ ഇദ്ദേഹം അറിയപ്പെടുന്നത് ആറാട്ട് അണ്ണൻ എന്ന പേരിലാണ്. മോഹൻലാലിന്റെ സിനിമയായ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞുകൊണ്ടാണ് സന്തോഷ് വർക്കി എന്ന വ്യക്തി കൂടുതലും സിനിമ പ്രേഷകർക്കിടയിൽ ശ്രദ്ധ നേടിയത്.

പിന്നീട് പലതരത്തിലുള്ള പ്രസ്ഥാവനയുമായി സന്തോഷവർക്കി എത്തി. പലതും ട്രോളുകൾക്ക് കാരണമാവുകയും ചെയ്തിരുന്നു എന്നാൽ ഇപ്പോൾ സന്തോഷ വർക്കി പങ്കുവെച്ച പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത് ഈ വീഡിയോയിൽ സന്തോഷ് പറയുന്നത് സിനിമയെ കുറിച്ചാണ്. മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടമായ എൺപതുകളിലേക്ക് മലയാള സിനിമ വീണ്ടും തിരിച്ചു പോകുകകയാണ്. ആ സമയത്ത് അതിനു തുടക്കമിട്ടത് മമ്മൂട്ടിയാണ്, അതുപോലെതന്നെ അദ്ദേഹം ഇപ്പോഴും ഒരു തുടക്കം കുറിച്ചിട്ടുള്ളത് ഭീഷ്മ,റോഷാക്, പുഴു പോലുള്ള ചിത്രങ്ങളിലൂടെ വീണ്ടും ഒരു വ്യത്യസ്തതയാണ് മമ്മൂട്ടി കൊണ്ടുവരാൻ ശ്രമിക്കുന്നത് പുതിയ സംവിധായകർക്ക് ഡേറ്റ് കൊടുക്കുകയും മറ്റും മമ്മൂട്ടി ചെയ്തിരുന്നത്.

അതുപോലെതന്നെ മോഹൻലാലും പുതിയ സംവിധായകൻ മറ്റും ഡേറ്റ് കൊടുക്കുകയാണ് മോഹൻലാലിന് ഇപ്പോൾ മനസ്സിലായിട്ടുണ്ട് ഒരു കംഫോർട്ട് സോണിൽ നിന്നിട്ട് കാര്യമില്ല. അതുകൊണ്ട് അദ്ദേഹം മാറി ചിന്തിക്കുകയാണെന്നും പുതിയ സിനിമ സംവിധായകർക്ക് അദ്ദേഹം അവസരം നൽകുകയാണെന്നാണ് സന്തോഷ് വർക്കി പറയുന്നത്. ഇനി വരാൻ പോകുന്നത് 80 കളിലെ സുവർണ്ണ കാലഘട്ടമാണെന്നും അദ്ദേഹം യൂട്യൂബിൽ പറയുന്നുണ്ട്.

Comments are closed.