ദൃശ്യം 2 ബോളിവുഡില്‍ പണം വാരുന്നത് ആശിര്‍വാദ് സംഭവം ഇങ്ങനെ

  അജയ് ദേവ്ഗണ്‍ നായകനായി അഭിഷേക് പതക് സംവിധാനം ചെയ്യുന്ന ‘ദൃശ്യം 2 ‘ തിയേറ്ററുകളില്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മികച്ച സ്‌ക്രീന്‍ കൗണ്ടോടെ എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ രണ്ട് ദിവസംകൊണ്ട് നേടിയത് 63.97 കോടി രൂപയാണ്. ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം കൊടുത്തത് മാത്രമല്ലാതെ ഹിന്ദി പതിപ്പിന്റെ സഹ നിര്‍മ്മാണം ആന്റണി പെരുമ്പാവൂരാണ്..ഇന്ത്യയില്‍ 3,302ഉം വിദേശത്ത് 858ഉം സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്. പല തിയറ്ററുകളിലും ദൃശ്യം 2വിന്റെ കൂടുതല്‍ ഷോകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.അജയ് ദേവ്ഗണ്‍, ശ്രയ ശരണ്‍, തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്.
അഭിഷേക് പതക് ആണ് ചിത്രത്തിന്റെ സംവിധാനം. ഭുഷന്‍ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്. പനോരമ സ്റ്റുഡിയോസ്,18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം.  ഹിന്ദി സിനിമ വ്യവസായത്തെ തന്നെ രക്ഷിക്കാൻ ദൃശ്യത്തിന് കഴിഞ്ഞു എന്ന വാർത്തകൾ ആണ് വരുന്നത് , രണ്ടാം ദിവസം ചിത്രീകരണം നടക്കുമ്പോൾ 20 കോടിക്ക് മുകളിൽ ആണ് ചിത്രത്തിന് കളക്ഷൻ ആയി ലഭിച്ചത് , എന്നാൽ മലയാളത്തിന് ഇങ്ങനെ ഒരു അവസരം ഉണ്ടാക്കാൻ സാധിച്ചില്ല എന്നു തന്നെ ആണ് പറയുന്നത് , എന്നാൽ ദൃശ്യം എന്ന സിനിമ എല്ലാ ഭാഷകളിലും വലിയ ഹിറ്റ് തന്നെ ആണ് , അതുപോലെ തന്നെ ദൃശ്യം 3 യെ കുറിച്ചുള്ള വാർത്തകൾ ആണ് പറയുന്നത് , മലയാളത്തിൽ ദൃശ്യം 3 ഒരുക്കാൻ ഇരിക്കുന്നു എന്ന വാർത്തകളും വരുന്നു , അതുപോലെ ബോളിവുഡിൽ നിന്നും ഇതുപോലെ ഉള്ള വാർത്തകൾ ആണ് വരുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →