Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ഹാപ്പി ബർത്ത് ഡേ സൂപ്പർസ്റ്റാർ, സുഹൃത്തിന് ജന്മദിനാശംകൾ നേർന്ന് നിമിഷ സജയൻ

വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നിമിഷ സജയൻ. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ ശ്രീജ എന്ന കഥാപാത്രത്തിലൂടെയാണ് നിമിഷ സിനിമയിലെത്തിയത്.പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിലും താരം തിളങ്ങി. തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പുതുമുഖ നടിക്കുള്ള വനിത ഫിലിം അവാർഡ് താരത്തിന് ലഭിച്ചു. പിന്നീട് ഒരു കുപ്രസിദ്ധ പയ്യൻ, ചോല തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയത്തിന് സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. പിന്നീട് ദി ഗ്രേറ്റ്‌ ഇന്ത്യൻകിച്ചൻ,നായട്ട്, മാലിക്, തുറമുഖം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം കൊണ്ട് നിരവധി ആരാധകരെ താരം സ്വന്തമാക്കിയിരുന്നു.

ഇപ്പോൾ സുഹൃത്തായ അന്റോണിയോ ആകീലിനു ജന്മദിനാശംകൾ നേർന്നുകൊണ്ടാണ് നിമിഷ എത്തിയിരിക്കുന്നത് ഇതുകൂടാത അന്റോണിയൊക്കൊപ്പമുള്ള ചിത്രവും നിമിഷ പങ്കുവെച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ നിന്നുള്ള നടനാണ് ഇദ്ദേഹം നിമിഷയുടെ ബെസ്റ്റ് ഫ്രണ്ട് ആണ് താരം, “ഹാപ്പി ബർത്ത്ഡേ സൂപ്പർ സ്റ്റാർ, ഐ മിസ്സ് യു” എന്ന കുറിപ്പോടുകൂടിയാണ് താരത്തിന് നിമിഷ ജന്മദിനാശംസകൾ നേർന്നിട്ടുള്ളത്.

റോഷൻ മാത്യു നായകനായി എത്തുന്ന ചേരയാണ് നിമിഷയുടെ അടുത്ത സിനിമ,സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടക്ക് ഗ്ലാമറസ് ഫോട്ടോ ഷൂട്ടുമായി ആരാധകരുടെ മുന്നിൽ എത്താറുണ്ട്. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത്.

Comments are closed.