ക്രിസ്മസ് ആഘോഷമാക്കാൻ സുരേഷ് ഗോപിയുടെ കാക്കിപ്പട, സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്ത്

മലയാള സിനിമയിൽ തീപ്പൊരി പോലീസ് വേഷങ്ങൾ കൊണ്ട് മലയാളികളെ ആവേശം കൊള്ളിച്ച താരമാണ് സുരേഷ് ഗോപി.

പോലീസ് കഥാപാത്രം ആകാൻ താൻ കഴിഞ്ഞേ മറ്റൊരാളു എന്ന് പ്രേക്ഷകർ ചിന്തിക്കുന്ന ലെവലിൽ തന്റെ കഥാപാത്രങ്ങളെ ചെയ്തു ഫലിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വീണ്ടുമൊരു പോലീസ് കഥാപാത്രമായാണ് ക്രിസ്മസ് ആഘോഷമാക്കാൻ ഇപ്പോൾ സുരേഷ് ഗോപിഎത്തുന്നത്. കാക്കിപ്പട എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റ് ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് ഈ വരുന്ന ക്രിസ്മസ് ആഘോഷ സമയത്ത് മലയാള സിനിമ പ്രേമികൾക്കും മുന്നിലെത്തുന്ന ചിത്രങ്ങളിൽ ഒന്നാണിത്.
പ്ലസ് ടു,ബോബി, എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെബി ചൗഘട് കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ ആണ് ഇപ്പോൾ സുരേഷ് ഗോപി റിലീസ് ചെയ്തിരിക്കുന്നത്.

തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടിവരുന്ന 8 ആംഡ് പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതകഥയാണ് ഇത്. കുറ്റവാളിയിൽ നിന്നു പോലീസുകാർക്കുള്ള അന്വേഷണത്തിന്റെ സഞ്ചാരം എത്തിക്കുന്ന ഈ ചിത്രം പോലീസ് അന്വേഷണത്തെ തുടർന്ന് കുറ്റവാളിയെ പിടികൂടുന്ന സ്ഥിരം കഥകളിൽ നിന്നും മാറി ചിന്തിക്കുന്ന ത്രില്ലർ കൂടിയാണ്. ചിത്രത്തിൽ അപ്പാനി ശരത്ത്, ചന്തു നാഥ്,ആരാധിക, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, സജി മോൻ പാറയിൽ, വിനോദ് സാക്,സിനോജ് വർഗീസ്, കുട്ടി അഖിൽ, മാല പാർവതി എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.എസ്. വി പ്രൊഡക്ഷന്റെ ബാനറിൽ ഷെജി വലിയകത്ത് ആണ് ചിത്രങ്ങൾ നിർമ്മിക്കുന്നത്. ജാസി ഗിഫ്റ്റ് ആണ് ചിത്രത്തിnte സംഗീതം ഒരുക്കിയിരിക്കുന്നത്.