ജീത്തു ജോസഫ്‌നോട് തന്നെ ദൃശ്യം 3 ചെയ്യണംഎന്ന് പറഞ്ഞപ്പോൾ

വിവിധ ഭാഷാ റീമേക്കുകളുടെ എണ്ണത്തിൽ ദൃശ്യത്തെ കവച്ചുവെക്കാൻ ഇന്ത്യൻ സിനിമയിൽ ഒരു ചിത്രം ഉണ്ടായിട്ടില്ല. മൂന്ന് തെന്നിന്ത്യൻ ഭാഷകളിലും സിംഹളയിലും ചൈനീസിലുമൊക്കെ ചിത്രം എത്തിയെന്ന് മാത്രമല്ല അവയൊക്കെ വൻ പ്രേക്ഷക സ്വീകാര്യതയും നേടി. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. ചിത്രത്തിന്റെ രണ്ടാം ഭാഗം ആമസോൺ പ്രൈമിലൂടെ നേരിട്ട് റിലീസ് ചെയ്യുകയായിരുന്നു. കൊവിഡ് മഹാമാരിയെ തുടർന്ന് തിയ്യേറ്ററുകൾ അടഞ്ഞുകിടന്നതിനെ തുടർന്നാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത്. ചിത്രം മികച്ച അഭിപ്രായമാണ് അപ്പോഴും നേടിയത്.ഇപ്പോഴിതാ ചിത്രത്തിൻറെ ഹിന്ദി റീമേക്കിനും വലിയ പ്രേക്ഷകപ്രീതിയാണ് ലഭിക്കുന്നത്. നവംബർ 18ന് തിയേറ്റുകളിൽ എത്തിയ ചിത്രം ആദ്യ ദിനത്തിൽ കളക്ട് ചെയ്തത് 15 കോടിയാണ്.

 

 

 

രണ്ടാം ദിനം 21 കോടിയും മൂന്നാ ദിനത്തിൽ 27 കോടിയും നേടി. ഇന്ത്യയിൽ 3,302ഉം വിദേശത്ത് 858ഉം സ്‌ക്രീനുകളിലാണ് പ്രദർശനത്തിന് എത്തിയത്. ചിത്രം വൻവിജയം നേടുമ്പോൾ കേരളത്തിലെ മോഹൻലാൽ ആരാധകർ വൻ നിരാശയിലാണ്. ചിത്രം തിയ്യേറ്ററിൽ റിലീസ് ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന നിരാശയാണ് അവർക്കുള്ളത്. എന്നാൽ ഇപ്പോൾ ഈ ചിത്രത്തിന്റെ മൂന്നാം ഭാഗം ഒരുക്കാൻ ഇരിക്കുകയാണ് , ബോളിവുഡിൽ നിന്നും മികച്ച ഒരു പ്രതികരണം തന്നെ ആണ് വന്നുകൊണ്ടിരിക്കുന്നത് , മൂന്നാം ഭാഗം ഈറക്കണം എന്നും ജിത്തു ജോസഫ്നെ പ്രസാശംസിച്ചും നിരവധി ആളുകൾ വന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →