ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി, 69 പന്നികളെ കൊന്നു

ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച കരിമണ്ണൂർ വണ്ണപ്പുറം കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ 69 പന്നികളെ കൊന്നു. കൊക്കരക്കുളത്തുള്ള പന്നിഫാമിൽ 25 പന്നികൾ ആയിരുന്നു ഇന്നലെ ചത്തിരുന്നത്. ആഫ്രിക്കൻ പന്നിപ്പനി ഉണ്ടോ എന്ന സംശയം ഉണ്ട് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇന്നലെയും ഇന്നുമായി ഏകദേശം 69 പന്നികളെയാണ് ഇതുവരെ കൊന്നിട്ടുള്ളത്, അസുഖബാധിതരായ പന്നികളുടെ എണ്ണം ദിവസവും കൂടിയാണ് ഫാമിൽ അസുഖ ലക്ഷണമുള്ള പള്ളികളെ കണ്ടാൽ സമീപത്തെ മൃഗാശുപത്രിയിൽ റിപ്പോർട്ട് ചെയ്താൽ മറ്റു പന്നികളിലേക്ക് അസുഖം ബാധിക്കാതെ നോക്കാം. പലപ്പോഴും ആളുകൾ റിപ്പോർട്ട് ചെയ്യാത്ത പ്രശ്നങ്ങളുണ്ട്. അസുഖബാധിതരായ പന്നികളെ വിൽക്കുകയോ കച്ചവടം നടത്തുകയോ ചെയ്യരുതെന്നും മൃഗസംരക്ഷണ വകുപ്പ് കർഷകർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് പറയുന്നത് അനുസരിച്ച് വളർത്തുമൃഗങ്ങളുടെയും കാട്ടുപന്നികളുടെയും മരണനിരക്ക് 100% എത്താൻ സാധ്യതയുള്ള ഒരു പകർച്ചവ്യാധിയാണ് ആഫ്രിക്കൻ പന്നിപ്പനി.
മനുഷ്യരുടെ ആരോഗ്യത്തിന് ഒരു അപകടം ഇല്ലെങ്കിലും പന്നികളുടെ ജനസംഖ്യയിലും കാർഷിക സമ്പദ് വ്യവസ്ഥയിലും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന പനി,തീറ്റ എടുക്കാതിരിക്കാൻ,വിശപ്പ് ചുമ,ശ്വസന പ്രശ്നങ്ങൾ,വയറിളക്കം, ശർദ്ദി ചുവന്ന മുറികൾ,തൊലിപ്പുറത്ത് രക്തസ്രാവം എന്നിവയാണ് പന്നികളിൽ കണ്ടെത്തിയ രോഗലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ പന്നികളിൽ കണ്ടെത്തിയിട്ടുണ്ടെങ്കിൽ ഉടൻതന്നെ അടുത്തുള്ള മൃഗ ഡോക്ടറെ വിവരം അറിയിക്കുക .