തീയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കാൻ രജനികാന്തിന്റെ ബാബ വീണ്ടും എത്തുന്നു

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി സുരേഷ് കൃഷ്ണയുടെ സംവിധാനത്തിൽ 2002 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ബാബ ഇപ്പോഴിതാ ഈ സിനിമ വീണ്ടും തിയേറ്ററുകളിൽ എത്തുകയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ആണ് ഈ കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. സിനിമ ഡിജിറ്റൽ റീമാസ്റ്ററിങ്ങിനു ശേഷമാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുക.

ലോട്ടസ് ഇന്റർനാഷണലിന്റെ ബാനറിൽ സിനിമയിലെ നായകനായ രജനികാന്ത് തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണം നടത്തിയത്. എന്നാൽ പ്രി റിലീസ് പബ്ലിസിറ്റി അനുസരിച്ച് ബോക്സ് ഓഫീസിൽ വിജയിക്കാൻ ഈ ചിത്രത്തിന് സാധിച്ചില്ല. വൻപരാജയം ഏറ്റുവാങ്ങിയ സിനിമയുടെ വിതരണക്കാർക്കും വൻനഷ്ടം സംഭവിച്ചിരുന്നു ഇതിന്റെ നഷ്ടം നികത്തിയത് രജനികാന്ത് ആയിരുന്നു സിനിമ പ്രദർശനത്തിലെത്തിയത് 2002 ആഗസ്റ്റ് 15നാണ്.

ഗോപു ബാബു എസ് രാമകൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് രജനി കാന്ത് തന്നെയാണ്. ഹിമാലയത്തിലെ ഒരു സന്യാസിയുടെ പുനർജന്മമായ ഒരു യുവാവിന്റെ കഥയായിരുന്നു ബാബ. ദുഷ്ടന്മാർക്കെതിരെയും അഴിമതിക്കാർക്കെതിരെയും രാഷ്ട്രീയക്കാർക്ക് എതിരെയും നടത്തുന്ന പോരാട്ടമായിരുന്നു ഈ സിനിമയുടെ ഇതിവൃത്തം. ഗോപു ബാബു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരുന്നത് എ ആർ റഹ്മാൻ ആയിരുന്നു.