“കൈതി 2″വിന്റെ വിശേഷങ്ങൾ പങ്കുവെച്ച് കാർത്തി

നടൻ കാർത്തിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച കരിയർ ബ്രേക്ക്‌ ചിത്രമായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു, ഇപ്പോൾ കൈതിയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വിവരങ്ങളുമായാണ് കാർത്തി തന്നെ എത്തിയിരിക്കുന്നത്.

” എന്റെ കരിയറിലെ ഒരു പ്രധാനപ്പെട്ട സിനിമയാണ് കൈതി. കൈതി എന്നിലേക്ക്‌ എത്തിയത് ഒരു ചെറിയ ആശയമായിട്ടാണ്. എന്നാൽ അത് കേൾക്കുമ്പോൾ തന്നെ എനിക്കറിയാം ഇതൊരു വലിയ ആക്ഷൻ ഡ്രാമ ചിത്രമാണെന്ന്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ “ഡില്ലി”യെ രൂപപ്പെടുത്താൻ ഞങ്ങളുടെ ടീം ഒരുപാട് റിസർച്ച് ചെയ്തിരുന്നു. അതു കൊണ്ടു തന്നെ കൈതി മനോഹരമായ സിനിമയായി മാറി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള പണിപ്പുരയിലാണ് സംവിധായകൻ. സംവിധായകനായ ലോകേഷ് രണ്ടാം ഭാഗത്തിന്റെ തിരക്കഥ രചനയിൽ ആണെന്നും സിനിമയുടെ രണ്ടാം ഭാഗം അടുത്തവർഷം തുടങ്ങാൻ കഴിയുന്നുവെന്ന് പ്രതീക്ഷിക്കുന്നത് എന്നാണ് കാർത്തി പറഞ്ഞത്.

ലോകേഷ് വിജയ് നായകനാക്കി ഒരുക്കുന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
അടുത്തിടെ ഇറങ്ങിയ കാർത്തിയുടെ സർദാർ എന്ന ചിത്രം ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. പി എസ് മിത്രൻ ആണ് ചിത്രം സംവിധാനം ചെയ്തത്. സർദാറിന് മികച്ച പ്രതികരണമാണ് തീയറ്ററിൽ നിന്നും ലഭിച്ചത്. ഈ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ പ്രഖ്യാപിച്ചിരുന്നു. പ്രിൻസ് പിക്ചേർസിന്റെ ബാനറിൽ ലക്ഷ്മൺ കുമാർ ആണ് ചിത്രം നിർമ്മിച്ചത്.